പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകള്‍ അലംകൃത ആരധകരുടെ കണ്ണിലുണ്ണിയാണ്. ഏറെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക്. പൃഥ്വിയും സുപ്രിയയും സ്ഥിരമാക്കിയ തന്നെ മകളുടെ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ്. എന്നാല്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്.
അലിയുടെയും സോറോയുടെയും ചിരത്രമാണ് ഇപ്പോൾ സുപ്രിയ പങ്കുവച്ചിരിക്കുന്നത്. അല്ലി പുസ്തകം വായിക്കുകയും സെർറോ അലിയുടെ അടുത്ത് കിടക്കുന്നതുമാണ് ചിത്രത്തകിൽ കാണാൻ സാധിക്കുന്നത്. അലിയുടെ ക്ലാസ് ഒക്കെ കഴിഞ്ഞു ഇപ്പോൾ വെക്കേഷന് എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. മടുപ്പുള്ള ഒരു സൺഡേ എന്നെന്നും അത് അലി വായിച്ചു തീർക്കുന്നു എന്നും കുറിച്ചിരുന്നു.
നിരവധി പേരാണ് അല്ലിയെ ചോദിച്ചും അന്വേഷിച്ചും എത്താറുണ്ട്. ഒന്ന് കാണിക്കാമോ എന്താ അല്ലിയെ കാണിക്കാതെ എന്നൊക്കെ നിരവധിപേരാണ് ഓരോ പോസ്റ്റിന്റെ താഴെയും കമന്റുമായി എത്തുന്നത്. നിരവധി പോസ്റ്റുകളുള്ള ഇരുവരുടെയും അക്കൗണ്ട് നോക്കുമ്പോള്‍ തന്നെ മകളുടെ സ്വകാര്യതയുടെ കാര്യത്തില്‍ സൂക്ഷിക്കുന്ന മാതാപിതാക്കള്‍ ആണെന്ന് വ്യക്തമാണ്.