Latest News

പ്രതിഫല കണക്കില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അല്ലു അര്‍ജുന്‍; ഷാരൂഖ്  ഖാനും വിജയ്യും പിന്നിലാക്കി അല്ലുവിന്റെ പ്രതിഫലം 300 കോടിയിലേക്ക്

Malayalilife
 പ്രതിഫല കണക്കില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അല്ലു അര്‍ജുന്‍; ഷാരൂഖ്  ഖാനും വിജയ്യും പിന്നിലാക്കി അല്ലുവിന്റെ പ്രതിഫലം 300 കോടിയിലേക്ക്

ന്ത്യന്‍ താരങ്ങളുടെ പ്രതിഫല കണക്കില്‍ വന്‍ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. 300 കോടി രൂപ പുഷ്പ 2-വിനായി അല്ലു പ്രതിഫലം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്ക് ടോളിവുഡിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ, എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69ന് വേണ്ടി വിജയ് 275 കോടി രൂപ പ്രതിഫലം കൈപ്പറ്റുമെന്ന് വിവരമുണ്ടായിരുന്നു. ഷാരൂഖ് ഖാന്‍ കൈപ്പറ്റിയ 250 കോടി പ്രതിഫലത്തെ പിന്തള്ളിയായിരുന്നു വിജയ് ഇന്ത്യയിലെ ഏറ്റവും വാങ്ങുന്ന നടനായതായി ആയിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍.ഈ വര്‍ഷം ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2: ദ റൂള്‍.

ഡിസംബര്‍ ആദ്യവാരം തിയേറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്ഡേറ്റും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. തിയേറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ചിത്രം കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രം പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ബോക്സ് ഓഫീസ് വലിയ വിജയമായ പുഷ്പ: ദി റൈസ് (2021) വന്‍ വിജയത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാ?ഗം എത്തുന്നത്. സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ഡ്രാമ ചിത്രത്തിന്റെ നിര്‍മണ ചെലവ് 500 കോടി രൂപയാണ്. അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍, രശ്മിക മന്ദന്ന, പ്രകാശ് രാജ്, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

allu arjun highest paid indian actor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക