ജയില്‍ മോചനത്തിനു പിന്നാലെ ചിരഞ്ജീവിയുടെ വീട്ടിലെത്തി അല്ലു അര്‍ജുന്‍. ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കള്‍ക്കുമൊപ്പമാണ് താരം ചിരഞ്ജീവിയുടെ വീട്ടില്‍ എത്തിയത്. ചിരഞ്ജീവിക്കൊപ്പമുള്ള അല്ലു അര്‍ജുന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
അല്ലു അര്‍ജുന്റെ അമ്മാവനാണ് ചിരഞ്ജീവി. അല്ലു അറസ്റ്റിലായതിനു പിന്നാലെ ചിരഞ്ജീവി നടന്റെ വീട്ടില്‍ എത്തി പിന്തുണ അറിയിച്ചിരുന്നു. കൂടാതെ ഇടക്കാല ജാമ്യം കിട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അല്ലു അര്‍ജുനെ കാണാന്‍ ചിരഞ്ജീവിയുടെ ഭാര്യ സുരേഖ എത്തിയിരുന്നു.
അല്ലു അര്‍ജുന്‍ അറസ്റ്റിലായതിനു പിന്നാലെ താരവും ചിരഞ്ജീവിയുടെ കുടുംബവും തമ്മില്‍ അകല്‍ച്ചയിലാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ നീക്കിക്കൊണ്ടാണ് ചിരഞ്ജീവിയുടെ വീട്ടില്‍ അല്ലു എത്തിയത്. ജയില്‍ മോചനത്തിന് പിന്നാലെ തെലുങ്ക് താരങ്ങളായ വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബാട്ടി, നാഗ ചൈതന്യ തുടങ്ങിയവര്‍ താരത്തെ വീട്ടിലെത്തി കണ്ടിരുന്നു.