Latest News

ഫോളോവേഴ്സിന്റെ കാര്യത്തില്‍ മില്യണുകള്‍ താണ്ടി അല്ലു അര്‍ജുന്‍; 25 മില്യണ്‍ ഫോളോവേഴ്സുമായി അപൂര്‍വ്വ നേട്ടവുമായി താരം

Malayalilife
ഫോളോവേഴ്സിന്റെ കാര്യത്തില്‍ മില്യണുകള്‍ താണ്ടി അല്ലു അര്‍ജുന്‍; 25 മില്യണ്‍ ഫോളോവേഴ്സുമായി അപൂര്‍വ്വ നേട്ടവുമായി താരം

 ന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുളള തെന്നിന്ത്യന്‍ നടനാണ് അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ റൈസിദ് ശേഷമാണ് അല്ലു അര്‍ജുന്റെ ജനപ്രീതി രാജ്യമൊട്ടാകെ വര്‍ധിക്കുന്നത്.

പിന്നീട് ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കൂടുകയും ചെയ്തു. ഇപ്പോള്‍ 25 മില്യണ്‍ ഫോളോവേഴ്സ് എന്ന നേട്ടത്തില്‍ എത്തിയിരിക്കുകയാണ് താരം. ഈ നേട്ടത്തിന് ആരാധകരോട്  താരം നന്ദി അറിയിക്കുകയും ചെയ്തു. 

പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2, ദ റൂള്‍ ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ് 15 നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക. പുഷ്പ ആദ്യ ഭാഗത്തിലെ  അഭിനയത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
 

allu arjun completes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക