Latest News

21 സിഖ് പോരാളികള്‍ 10,000 പേരെ ചെറുത്തു നിന്ന കഥ പറഞ്ഞ് കേസരി; ഇന്ത്യന്‍ സേനയിലെ സിഖ് പോരാളികളുടെ കഥയുമായി അക്ഷയ്കുമാര്‍; കേസരി ട്രെയിലറിന് വമ്പന്‍ വരവേല്‍പ്; സിഖ് പോരാളികളുടെ ധീരതയെ ഓര്‍മിപ്പിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളും 

Malayalilife

ക്ഷയ് കുമാര്‍ നായകനാകുന്ന ബോളിവുഡ് ചിത്രം 'കേസരി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. 1897ല്‍ നടന്ന സരാഘര്‍ഹി യുദ്ധത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് കേസരി. പതിനായിരത്തോളം വരുന്ന അഫ്ഗാന്‍ സൈനികരോട് എതിര്‍ത്തു നിന്ന ഹവില്‍ദാര്‍ ഇഷാര്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ കീഴിലുള്ള 20 പോരാളികളെയും കുറിച്ചാണ് ചിത്രം പറയുന്നത്.

21 സിഖ് പോരാളികള്‍ 10,000 പേരെ ചെറുത്തു നിന്ന സംഭവ കഥയുടെ ട്രെയിലര്‍  ഇതിനോടകം തരംഗമായിട്ടുണ്ട്. പുറത്തിറങ്ങി അഞ്ച് മണിക്കൂര്‍ മാത്രം പിന്നിടുമ്പോള്‍ ട്രെയിലറിന് 33 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായി.  ബാഹുബലിക്കുള്ള ബോളിവുഡിന്റെ മറുപടിയാകും ചിത്രമെന്നാണ് ട്രെയിലര്‍ കണ്ട ശേഷമുള്ള സോഷ്യല്‍ മീഡിയ പ്രതികരണം. 

അനുരാഗ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പഞ്ചാബി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാഗിന്റെ ആദ്യ ബോളിവുഡ് സംരംഭമാണ് കേസരി.പരിണീതി ചോപ്രയാണ് നായിക. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മാര്‍ച്ച് 22 ന് തിയേറ്ററുകളിലെത്തും.

akshay kumar film kesari trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES