Latest News

'ത്രീ ഇഡിയറ്റ്‌സി'ലൂടെ ശ്രദ്ധേയനായ നടന്‍ അഖില്‍ മിശ്ര മരിച്ച നിലയില്‍; നടനെ കണ്ടെത്തിയത് താമസസ്ഥലത്തെ അടുക്കളയില്‍ തെന്നിവീണ നിലയില്‍

Malayalilife
'ത്രീ ഇഡിയറ്റ്‌സി'ലൂടെ ശ്രദ്ധേയനായ നടന്‍ അഖില്‍ മിശ്ര മരിച്ച നിലയില്‍; നടനെ കണ്ടെത്തിയത് താമസസ്ഥലത്തെ അടുക്കളയില്‍ തെന്നിവീണ നിലയില്‍

മിര്‍ഖാന്‍ നായകനായ ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ അഖില്‍ മിശ്ര യാത്രയായി. രക്ത സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്ന താരം അടുക്കളയില്‍ തലയിടിച്ചു വീണ് മരണം സംഭവിക്കുകയായിരുന്നു. 

ഹൈദരാബാദിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്തെ അടുക്കളയില്‍ സ്റ്റൂളില്‍ കയറി എന്തോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ് തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു.

ത്രീ ഇഡിയറ്റ്‌സി'ലെ ലൈബ്രേറിയന്‍ ഡുബൈയെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ അഖില്‍ മിശ്ര, ഹസാരോണ്‍ ഖൈ്വഷെയ്ന്‍ ഐസി, വെല്‍ ഡണ്‍ അബ്ബ, കല്‍ക്കട്ട മെയില്‍, ഡോണ്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ദോ ദില്‍ ബന്ധേ ഏക് ദോരി സേ, ഉത്തരന്‍, പര്‍ദേസ് മേ മിലാ കോയി അപ്ന, ശ്രീമാന്‍ ശ്രീമതി തുടങ്ങിയ ടെലിവിഷന്‍ ഷോകളുടെയും ഭാഗമായിട്ടുണ്ട്. ജര്‍മന്‍ നടി സുസെയ്ന്‍ ബെര്‍ണര്‍ട്ട് ആണ് ഭാര്യ.

akhil mishra passes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES