Latest News

കറുപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങളില്‍ പുഞ്ചിരി തൂകി ദീലിപും കാവ്യയും ഒപ്പം മീനാക്ഷിയും; അഖില്‍ മാരാര്‍ പങ്ക് വച്ച സെല്‍ഫി സോഷ്യല്‍മീഡിയയുടെ മനം കവരുമ്പോള്‍

Malayalilife
കറുപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങളില്‍ പുഞ്ചിരി തൂകി ദീലിപും കാവ്യയും ഒപ്പം മീനാക്ഷിയും; അഖില്‍ മാരാര്‍ പങ്ക് വച്ച സെല്‍ഫി സോഷ്യല്‍മീഡിയയുടെ മനം കവരുമ്പോള്‍

ദിലീപിനും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കിട്ട് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. ചിത്രം വൈറലായി മാറുകയാണ്. അഖില്‍ മാരാര്‍ ദുബായിലേക്കുള്ള യാത്ര വേളയിലാണ് ദിലീപിനെയും കുടുംബത്തെയും കണ്ടുമുട്ടുന്നത്.ദിലീപിനൊപ്പം കാവ്യമാധവനും മീനാക്ഷിയുമുണ്ട് ചിത്രത്തില്‍. 

അഖില്‍ തന്റെ പേജിലൂടെ ദബായ് യാത്രയെക്കുറിച്ചുള്ള അനുഭവം പങ്ക് വച്ചിട്ടുണ്ട്. ജീവിതത്തില്‍ എന്തെങ്കിലും ഒക്കെ ആകണം എന്ന് ആഗ്രഹിച്ച തന്നെ കുറിച്ചാണ് അഖില്‍ സംസാരിക്കുന്നത്.കുറെ ആളുകളുടെ പരിഹാസം ഒക്കെ കേള്‍ക്കേണ്ടി വന്ന ഒരു കാലം ഉണ്ടായിരുന്നു. പണ്ടൊരിക്കല്‍ ഉദ്ഘാടനത്തിനു വേണ്ടി കൊച്ചിയില്‍ നിന്നും ഇത്‌പോലെ യാത്രയായി. അവിടെ ആകെ പറഞ്ഞത് എന്റെ വണ്ടിക്കൂലിയുടെ പൈസ തരണം എന്നാണ്. എന്നാല്‍ അതുപോലും തരാതെ പങ്കെടുത്ത ഒരുപാട് പരിപാടികള്‍ ഉണ്ടായിട്ടുണ്ട്.

ഒരുപാട് പരിപാടികളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഒരു ക്ലബില്‍ പോലും എന്നെ പരിപാടികളില്‍ വിളിച്ചിട്ടില്ല. അന്നൊന്നും കിട്ടാതിരുന്ന ഒരുകാലഘട്ടത്തില്‍ നിന്നും ഇന്ന് ബിസിനെസ്സ് ക്‌ളാസ്സിലാണ് ഞാന്‍ യാത്ര ചെയ്യുന്നത്. ഞാന്‍ ചോദിച്ച പൈസയും തന്ന് ഷാര്‍ജയിലേക്ക് ആണ് എന്നെ വിളിച്ചിരിക്കുന്നത്. എനിക്ക് ഒരു വലിയ അഭിമാനം പേഴ്‌സണലായി തോന്നുന്നു', അഖില്‍ പറയുന്നുണ്ട്.

സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന നടി കാവ്യ മാധവന്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമിലേക്ക് തിരിച്ചെത്തിയിരുന്നു. ചിങ്ങമാസപ്പുലരിയില്‍ മലയാളതനിമയുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് കാവ്യ സമൂഹമാധ്യമങ്ങളില്‍ തന്റെ വരവറിയിച്ചത്.തന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ വിപണനവുമായി സജീവമാക്കാനുള്ള ഒരുക്കത്തിലാണ് കാവ്യ.

ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാവ്യ മാധവന്‍. ദിലീപിനും മകള്‍ മഹാലക്ഷ്മിയ്ക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരം. 2016 നവംബര്‍ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കുമൊരു പെണ്‍കുഞ്ഞ് പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

akhil marar with dileep family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES