ആകാശ  ഗംഗയുടെ രണ്ടാം ഭാഗവുമായി വിനയന്‍ എത്തുന്നു; കഥ ആദ്യഭാഗത്തിന്റെ തുടര്‍ച്ച തന്നെ; ദിവ്യ ഉണ്ണി ചിത്രത്തില്‍ കാണില്ലെന്നും സംവിധായകന്‍

Malayalilife
 ആകാശ  ഗംഗയുടെ രണ്ടാം ഭാഗവുമായി വിനയന്‍ എത്തുന്നു; കഥ ആദ്യഭാഗത്തിന്റെ തുടര്‍ച്ച തന്നെ; ദിവ്യ ഉണ്ണി ചിത്രത്തില്‍ കാണില്ലെന്നും സംവിധായകന്‍

ലിസയും വീണ്ടും ലിസയുമൊക്കെ പോലെ യക്ഷി സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് വിനയന്റെ സംവിധാനത്തില്‍ 20 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ആകാശഗംഗ. ദിവ്യ ഉണ്ണി, പുതുമുഖ നടന്‍ റിയാസ്,ദഗദീഷ്, ഇന്നസെന്റ് ,സുകുമാരി,മയൂരി, മധുപാല്‍  എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഹൊററും കോമഡിയും കൂട്ടിയിണക്കി ചിത്രത്തിന്റെ രണ്ടാം ഭാഗമവുമായി സംവിധായകന്‍ വിനയന്‍ വീണ്ടും എത്തുകയാണ്.

 1999ല്‍ റിലീസ് ചെയ്ത് ചിത്രം തിയേറ്ററുകളില്‍ വിജയം നേടുകയും 150 ദിവസത്തോളം ഓടുകയും ചെയ്തിരുന്നു. ചിത്രം 'അവളാ ആവിയാ' എന്ന പേരില്‍ തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍.

ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെണ്‍കുട്ടി യക്ഷിയായ് പരിണമിക്കുന്നതും അവളുടെ പക തലമുറകളായി ഈ കുടുംബത്തില്‍ വരുത്തുന്ന പ്രശ്‌നങ്ങളുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.

ബേണി ഇഗ്‌നേഷ്യസ് ആയിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. രണ്ടാം ഭാഗം ഒരുങ്ങുന്നത് ഇതിന് തുടര്‍ച്ചായി തന്നെയാണ്. ഗര്‍ഭിണിയായ മായ എന്ന കഥാപാത്രത്തില്‍ നിന്ന് ബാധ ഒഴിഞ്ഞുപോകുന്നത് കാട്ടിയാണ് ഒന്നാംഭാഗം അവസാനിച്ചത്. എന്നാല്‍ ഈ കുട്ടി ജനിക്കുന്നതോടെ മായ മരിക്കുന്നതും ഈ കുട്ടി വളര്‍ന്ന് 20 വര്‍ഷത്തിന് ശേഷം കോവിലകത്തേക്ക് തിരികെയെത്തുന്നതുമൊക്കെയാണ് ചിത്രം. 

'ആകാശഗംഗ'യുടെ രണ്ടാം ഭാഗം പൂര്‍ത്തിയായതിനു ശേഷം മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കടക്കുമെന്നും വ്യക്തമാക്കുകയാണ് വിനയന്‍. ജയസൂര്യ നായകനാവുന്ന 'നങ്ങേലി' എന്ന ചരിത്രസിനിമയുടെയും അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

akasha ganga second part vinayan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES