മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം രസകരമായ പല വീഡിയോകളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ വാഴയിലയില്‍ ചോറു കഴിക്കുന്ന വീഡിയോ രസകരമായ വീഡിയോ പങ്കിട്ടിരിക്കുകയാണ് താരം.
സെല്‍ഫ് ട്രോളുമായിട്ടാണ് അജു എത്തിയിരിക്കുന്നത്. വാഴയിലയില്‍ സദ്യയുണ്ണുന്ന താരമാണ് വീഡിയോയിലുള്ളത്. വീഡിയോയ്ക്ക് മേമ്പൊടിയായി ഇന്നസെന്റ് വെള്ളിത്തിരയില്‍ അഭിനയിച്ചു കൈയടി നേടിയ 'മിഥുനം' സിനിമയിലെ പ്രശസ്തമായ സംഭാഷണവും ബാക്ക്ഗ്രൗണ്ടില്‍ കൊടുത്തിട്ടുണ്ട്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ അജുവിന്റെ വീഡിയോയ്ക്ക് രസകരമായ കമന്റുകളിടുന്നുണ്ട്.