സിനിമ പ്രൊമോഷൻ പല രീതികളിലാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ പല തരത്തിൽ എത്തുന്ന സിനിമ പ്രൊമോഷനുകൾക്ക് നല്ല സ്വീകരണയാണ്. സോഷ്യല്‍ മീഡിയയുടെ വരവോടെ സിനിമാപ്രമോഷന്റെ രീതികളും മാറുകയായിരുന്നു. പ്രഖ്യാപനം മുതലുള്ള കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെയാണ് പലരും പങ്കുവെക്കുന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം പങ്കുവെക്കുന്ന പോസ്റ്റുകള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പോസ്റ്റുകൾ വഴിയാണ് പല സിനിമകളുടെയും അനൗൺസ്‌മെന്റ് വരുന്നത്. വിമർശനങ്ങൾ ഒക്കെ ഒരു പരിധി വരെ താരങ്ങൾ നല്ല രീതിയിൽ എടുക്കും. പക്ഷേ അതിരു കടക്കുമ്പോൾ താരങ്ങൾ പ്രതികരിക്കാറുണ്ട്.
ഒരു സിനിമ റിലീസ് അയി കഴിഞ്ഞ് വിമർശനങ്ങളും കുറ്റങ്ങളും വരുന്നത് സ്വാഭാവികം. പക്ഷേ സിനിമ റിലീസ് ആകുന്നതിനു മുൻപ് തന്നെ കമന്റ് വരുന്നത് വളരെ അത്ഭുതമാണ്. അങ്ങനെയൊരു കാര്യം സംഭവിച്ചിരിക്കുകയാണ് മലയാള നടൻ അജു വർഗീസിന്. റിലീസിന് മുന്‍പ് തന്നെ നെഗറ്റീവ് കമന്റുകള്‍ വരുന്നതിനെക്കുറിച്ച് പറഞ്ഞുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. തെളിവ് സഹിതമായാണ് അജു കുറിപ്പ് പോസ്റ്റ് ചെയ്തത്. താരത്തിന്റെ പുതിയ സിനിമയായ സാജന്‍ ബേക്കറി വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്. അതിനിടയിലാണ് നെഗറ്റീവ് കമന്റ് വന്നത്. എന്ത് ഊള പടമാണ് മിസ്റ്റർ ഇത്. ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല. ഞാൻ ഈ പടം കാണാൻ പോയി എന്‍റെ പൈസ പോയി അതുകൊണ്ട് നിങ്ങൾ തന്നെ ആ പൈസ എനിക്ക് തിരിച്ചു തരണം', എന്നായിരുന്നു ഒരു കമന്‍റ്. ഈ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് അജു കുറിച്ചത് ഇങ്ങനെ- 'വളരെ മികച്ച ഒരു ഇത്, എന്നായിരുന്നു അജു വർഗീസ് കുറിച്ചത്. സിനിമ കാണാതെ തന്നെ ഇങ്ങനെ ഓക്ക് ചെയ്യുന്നത് മനപ്പൂർവം കരിവാരി തേയ്ക്കാൻ ആണെന്നൊക്കെ പറഞ്ഞ് പലരും വന്നിട്ടുണ്ടായിരുന്നു.
അരുണ്‍ ചന്തു സംവിധാനം ചെചയ്ത സാജന്‍ ബേക്കറിയില്‍ രഞ്ജിത മേനോനാണ് നായികയായെത്തുന്നത്. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ നാളെ പന്ത്രണ്ടാം തിയതീയാണ് റിലീസിന് ഒരുങ്ങുന്നത്. അത് അറിയിച്ചുള്ള പോസ്റ്റിലാണ് ഏതോ ഒരാൾ ഇങ്ങനെ കമന്റ് ചെയ്തത്. വ്യക്തി ജീവിതത്തിലേയും സിനിമാജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചാണ് പല താരങ്ങളും സോഷ്യൽ മീഡിയയിലും പോസ്റ്റായൊക്കെ പറയാറുള്ളത്. വിമര്‍ശനങ്ങളുമായി പ്രേക്ഷകരും എത്താറുണ്ട്. വിമര്‍ശനങ്ങള്‍ അതിര് കടക്കുമ്പോള്‍ മറുപടിയുമായി താരങ്ങളും എത്താറുണ്ട്. അതുപോലെ ഒന്ന് തന്നെയാണ് ഇതും.