Latest News

മോഹന്‍ലാലിന്റെ ദുബൈയിലെ ഫ്ലാറ്റില്‍ അതിഥിയായി തല അജിത്ത്; ഇരു താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് സമീര്‍ ഹംസ; സൂപ്പര്‍ കോമ്പോ ഒന്നിക്കാനോയെന്ന് ചോദ്യമുയര്‍ത്തി സോഷ്യല്‍മീഡിയയും

Malayalilife
 മോഹന്‍ലാലിന്റെ ദുബൈയിലെ ഫ്ലാറ്റില്‍ അതിഥിയായി തല അജിത്ത്; ഇരു താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് സമീര്‍ ഹംസ; സൂപ്പര്‍ കോമ്പോ ഒന്നിക്കാനോയെന്ന് ചോദ്യമുയര്‍ത്തി സോഷ്യല്‍മീഡിയയും

രാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ഫോട്ടോയാണ് സോഷ്യല്‍മീഡിയുടെ മനം കവരുന്നത്.തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറും മോഹന്‍ലാലും ഒത്തുകൂടിയ ചിത്രമാണ് സുഹൃത്ത് സമീര്‍ ഹംസം പങ്ക് വച്ചത്ത. മോഹന്‍ലാലിന്റെ ദുബൈയിലെ ഫ്ലാറ്റിലാണ് അജിത്ത് അതിഥിയായി എത്തിയത്.  സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മോഹന്‍ലാലിന്റെയും അജിത്ത് കുമാറിന്റെയും ആരാധകര്‍ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

മോഹന്‍ലാലിനെ ഏറെക്കാലത്തിന് ശേഷം തമിഴ് സിനിമാപ്രേമികള്‍ ബിഗ് സ്‌ക്രീനില്‍ കണ്ടത് സമീപകാലത്ത് ജയിലറിലൂടെയായിരുന്നു. രജനികാന്ത് നായകനായ ചിത്രത്തില്‍ അതിഥിതാരമായാണ് മോഹന്‍ലാല്‍ എത്തിയത്. രജനി അവതരിപ്പിച്ച മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന മുന്‍ ജയിലറുടെ സുഹൃത്തും അധോലോക നായകനുമായ മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. സ്‌ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും തിയറ്ററുകളില്‍ വലിയ കൈയടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ജയിലര്‍ കേരളത്തില്‍ നേടിയ വന്‍ വിജയത്തിന് പിന്നിലും മോഹന്‍ലാലിന്റെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു.

അതേസമയം തുനിവ് ആണ് അജിത്തിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയര്‍ച്ചിയാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. അതേസമയം നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തുവരാനിരിക്കുന്നത്. അദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റചിത്രം ബറോസ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര്, പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ, ജീത്തു ജോസഫിന്റെ തന്നെ റാം, പൃഥ്വിരാജ് സുകുമാരന്റെ എമ്പുരാന്‍ എന്നിങ്ങനെയാണ് മോഹന്‍ലാലിന്റെ അപ്കമിംഗ് ലൈനപ്പ്.

ഇതില്‍ നേര്, വൃഷഭ എന്നീ സിനിമകളുടെ ചിത്രീകരണമാണ് നിലവില്‍ പുരോഗമിക്കുന്നത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ചിങ്ങം ഒന്നിന് ആയിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameer Hamsa (@sameer_hamsa)

ajith visited mohanlal dubai house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES