Latest News

ചെന്നൈയിലെ ബീച്ചില്‍ ശാലിനിക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിച്ച് തല അജിത്ത്; നരച്ച മുടി കറുപ്പിച്ച്, കണ്ണട വച്ചുള്ള അജിത്തിന്റെയും കുടുംബത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകരും

Malayalilife
 ചെന്നൈയിലെ ബീച്ചില്‍ ശാലിനിക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിച്ച് തല അജിത്ത്; നരച്ച മുടി കറുപ്പിച്ച്, കണ്ണട വച്ചുള്ള അജിത്തിന്റെയും കുടുംബത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകരും

സിനിമയിലും ജീവിതത്തിലും തികഞ്ഞ ലാളിത്യം പുലര്‍ത്തുന്ന അപൂര്‍വം നടന്മാരില്‍ ഒരാളാണ് തമിഴകത്തിന്റെ സ്വന്തം തല അജിത്ത്. സൂപ്പര്‍സ്റ്റാര്‍ ആയിട്ടും താര ജാഡകള്‍ ഒട്ടുമില്ലാത്ത ആരാധകരെ എന്നും ചേര്‍ത്തു നിര്‍ത്താറുള്ള അജിത്ത് മികച്ചൊരു കുടുംബ നാഥന്‍ കൂടിയാണ്. അജിത്തിന്റെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ പലപ്പോഴും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അജിത്തും കുടുംബവും ചെന്നൈ തിരുവാന്‍മിയുര്‍ ബീച്ചില്‍ ഒഴിവ് സമയം ആസ്വദിക്കുന്നതിന്റെ ഫോട്ടോകളാണ് തരംഗമാകുന്നത്.

അജിത്തും ഭാര്യ ശാലിനിയും മകന്‍ ആദ്വിക്കുമാണ് ഫോട്ടോയിലുള്ളത്. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ വളരെ അപൂര്‍വ്വമായിട്ട് മാത്രമാണ് അജിത്ത് പൊതു സ്ഥലങ്ങളില്‍ വരാറുള്ളത്.  സ്‌റ്റൈലന്‍ ലുക്കിലാണ് അജിത്ത് ഫോട്ടോയിലുള്ളത്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കുന്ന താരമാണ് അജിത്. 

ബോളിവുഡ് ചിത്രമായ പിങ്കിന്റെ റീമേക്ക് നോര്‍കൊണ്ട പാര്‍വൈ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അജിത്തിന്റെ കരിയറിലെ അറുപതാമത്തെ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. തല 60 എന്ന് താത്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രം എച്ച്.വിനോദ് ആണ് സംവിധാനം ചെയ്യുന്നത്.

Read more topics: # അജിത്ത്.
ajith and family in chennai beach

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES