സിനിമാ ഷൂട്ടിങ് ഇടവേളകള്‍ക്കിടയില്‍ യാത്രകള്‍ക്ക് തെരഞ്ഞെടുക്കുന്ന താരമാണ് അജിത്ത്. അജിത്തിന്റെ യാത്രകള്‍ മിക്കപ്പോഴും ബൈക്കിലാണെന്ന് മാത്രം. അടുത്തിടെ നടി മഞ്ജു വാര്യര്‍ക്കൊപ്പം നടത്തിയ ട്രിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോളിതാ തുനിവ് എന്ന ചിത്രം പൂര്‍ത്തിയായശേഷം അജിത്ത് ബങ്കോക്ക് യാത്രയിലാണ്.
ബാങ്കോക്ക് യാത്രയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുകയാണ്. നോര്‍ത്ത് ഇന്ത്യയിലൂടെ നടത്തിയ യാത്രകളില്‍ ധരിച്ച ജാക്കറ്റു തന്നെയാണ് അജിത്ത് ഈ യാത്രയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.കാര്‍ഗില്‍, ലഡാക്ക്, ജമ്മു, ശ്രീനഗര്‍, മണാലി, ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളിലേക്കായിരുന്നു അജിത്തിന്റെ യാത്രകള്‍.
എച്ച്.വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'തുനിവ്' ആണ് അജിത്തിന്റെ പുതിയ ചിത്രം. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതു മഞ്ജു വാരിയരാണ്.