Latest News

ഐശ്വര്യ റായിയുടെ മുഖവുമായി സാദൃശ്യമുളള അമൃതയ്ക്ക് ശേഷം പുതിയ ഒരു പെൺകുട്ടി; ഒരു പാകിസ്താനി പെൺകുട്ടിയ്ക്ക് ഐശ്വര്യ റായുമായി സാദൃശ്യമെന്നുള്ള വീഡിയോ വൈറൽ

Malayalilife
topbanner
ഐശ്വര്യ റായിയുടെ മുഖവുമായി സാദൃശ്യമുളള അമൃതയ്ക്ക് ശേഷം പുതിയ ഒരു പെൺകുട്ടി; ഒരു പാകിസ്താനി പെൺകുട്ടിയ്ക്ക് ഐശ്വര്യ റായുമായി സാദൃശ്യമെന്നുള്ള വീഡിയോ വൈറൽ

ലോക സുന്ദരി പട്ടം ആരൊക്കെ ഇനി വാങ്ങിയാലും ഇന്ത്യക്കാർക്ക് ഇനി എന്നും ഐശ്വര്യ റായ് മാത്രമേ ഉള്ളു. മണിരത്‌നം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പൊന്നിയന്‍ ശെല്‍വനിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബോളിവുഡിന് പുറമെ തമിഴിലും ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരമാണ് ഐശ്വര്യ. എന്തിരനാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. ബോളിവുഡില്‍ ഫന്നെ ഖാന്‍ എന്ന ചിത്രവും മുന്‍ ലോകസുന്ദരിയുടെതായി പുറത്തിറങ്ങി. സെലിബ്രിറ്റികളുമായി രൂപസാദൃശ്യമുളള ആളുകളുടെ മുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഐശ്വര്യ റായിയുടെ മുഖവുമായി സാദൃശ്യമുളള തൊടുപുഴ സ്വദേശി അമൃതയുടെ ചിത്രവും മുന്‍പ് ട്രെന്‍ഡിംഗായിരുന്നു.

അമൃതയ്ക്ക് പിന്നാലെ ഇപ്പോഴിതാ ഐശ്വര്യ റായിയുമായി സാദൃശ്യമുളള പാക്കിസ്ഥാന്‍ സ്വദേശിയുടെ ചിത്രവും ഇന്റര്‍നെറ്റില്‍ വെെറലാവുകയാണ്. പാക്കിസ്ഥാന്‍ സ്വദേശിനിയായ ആംന ഇമ്രാന്‍ എന്നെ പെണ്‍കുട്ടിയുടെ ചിത്രമാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. ബ്യൂട്ടി ബ്ലോഗര്‍ കൂടിയാണ് ഈ ആംന. അതുകൊണ്ടു തന്നെ മേക്കോവർ നടത്താൻ എളുപ്പമാണ് ഈ പെൺകുട്ടിക്ക്. ആദ്യം പോസ്റ്റ് ചെയ്ത ഫോട്ടോക്ക് തന്നെ വല്യ അഭിപ്രായം ആയിരുന്നു. ചിത്രം കണ്ടാല്‍ ഐശ്വര്യയെ പോലെ തന്നെയുണ്ടെന്ന് പലരും കമന്റ് ചെയ്തിരിക്കുന്നു. പിന്നാലെ ഐശ്വര്യയെ പോലെ മേക്കപ്പും വസ്ത്രധാരണവും ചെയ്തുളള ചിത്രങ്ങള്‍ ആംന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. 

എല്ലാരും ഇങ്ങനെ പറഞ്ഞു തുടങ്ങിയപ്പോൾ ഐശ്വര്യ റായുടെ സിനിമയിലെ പറ്റുകളൊക്കെ ആംന ഇൻസ്റ്റാഗ്രാം റീലിസ് ആക്കി ഇടാൻ തുടങ്ങി. ഇതോടെ ഈ പെൺകുട്ടിയുടെ കാര്യം ആകെ വൈറൽ അയി. ദേവദാസ്, മൊഹബത്തേന്‍, ഏ ദില്‍ ഹേ മുഷ്‌കില്‍ എന്നീ സിനിമകളിലെ ഐശ്വര്യയുടെ ഡയലോഗുകള്‍ പുനരവതരിപ്പിച്ചാണ് ആംന എത്തിയിരിക്കുന്നത്.

aishwarya rai bollywood similar pakisthani girl

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES