Latest News

നല്ല സ്പാര്‍ക്കുള്ള മ്യൂസിഷ്യനായിരുന്നു; പക്ഷേ പാതിവഴിയില്‍ സ്വയം ഒടുങ്ങി! കീറ്റാറില്‍ വിസ്മയം തീര്‍ത്ത സംഗീതജ്ഞന്‍ ഏലിയാസിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് സ്റ്റീഫന്‍ ദേവസി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഏലിയാസ് എല്‍ദോസ് എന്ന കലാകാരന്റെ മരണം

Malayalilife
നല്ല സ്പാര്‍ക്കുള്ള മ്യൂസിഷ്യനായിരുന്നു; പക്ഷേ പാതിവഴിയില്‍ സ്വയം ഒടുങ്ങി! കീറ്റാറില്‍ വിസ്മയം തീര്‍ത്ത സംഗീതജ്ഞന്‍ ഏലിയാസിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് സ്റ്റീഫന്‍ ദേവസി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഏലിയാസ് എല്‍ദോസ് എന്ന കലാകാരന്റെ മരണം

ഉപകരണ സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എല്‍ദോസിനെ(26) മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. ഏലിയാസിന് ഗോവയില്‍ പരിപാടിയുണ്ടായിരുന്നു. പരിപാടിക്കുശേഷം ഏപ്രില്‍ ആറിനും ഏഴിനും തൊടുപുഴയിലുള്ള പ്രോഗ്രാമിന് എത്താമെന്ന് ഒപ്പമുള്ളവരെ അറിയിച്ചിരുന്നു. എന്നാല്‍, ഉദ്ദേശിച്ച സമയത്ത് തിരിച്ചെത്താന്‍ സാധിച്ചില്ല. ഏപ്രില്‍ എട്ടിനാണ് തിരിച്ചെത്തിയത്. തിരികെവരുന്ന വഴി ട്രെയിനില്‍ നിന്നിറങ്ങിയപ്പോള്‍ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. 

തിരികെ തൊടുപുഴയിലെത്തി ഒന്‍പതാം തീയതി രാത്രി കിടക്കാനായി മുറിയിലേക്കുപോയി. പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ വിളിച്ചെങ്കിലും വിളികേട്ടില്ല. തുറക്കാതായതോടെ കതകുതുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. തൊടുപുഴ മൈലക്കൊമ്പ് 'മദര്‍ ആന്‍ഡ് ചൈല്‍ഡ്' അനാഥാലയത്തിലെ അന്തേവാസിയായിരുന്നു ഏലിയാസ്. ഒന്നര വയസ്സുമുതല്‍ ഇവിടുത്തെ ഡയറക്ടര്‍ ജോഷി മാത്യു ഓടയ്ക്കലിന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. സംഗീതത്തോടുള്ള അമിതമായ അഭിനിവേശം തിരിച്ചറിഞ്ഞ ജോഷി മാത്യു തന്നെയാണ് ഏലിയാസിനെ ഈ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 

കീബോര്‍ഡും കീറ്റാറും (Keytar) വായിക്കാന്‍ ഏലിയാസ് പഠിച്ചത് ആരുടെയും ശിക്ഷണമില്ലാതെയായിരുന്നു. യൂട്യൂബ് നോക്കി മണിക്കൂറുകള്‍ നീണ്ട പരിശീലനത്തിലൂടെ അദ്ദേഹം ഈ ഉപകരണങ്ങളില്‍ പ്രാവീണ്യം നേടി. പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കൊപ്പം 2018-ല്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ വേദി പങ്കിടാന്‍ കഴിഞ്ഞതാണ് ഏലിയാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ഏലിയാസിന്റെ കീറ്റാറിലെ മാന്ത്രിക പ്രകടനം കണ്ട് സ്റ്റീഫന്‍ ദേവസ്സി പോലും അതിശയിച്ചിരുന്നു. മൈലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്‍ഡ് മ്യൂസിക് ബാന്‍ഡിലെ പ്രധാനിയായിരുന്നു ഏലിയാസ്. അവിടുത്തെ മറ്റ് കുട്ടികളെ സംഗീത ഉപകരണങ്ങള്‍ പഠിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. 

ഒന്നര വയസ്സുള്ളപ്പോഴാണ് ഏലിയാസ് മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ എത്തുന്നത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്മയ്ക്ക് പരിചരിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് ജോഷി മാത്യു നയിക്കുന്ന ഫൗണ്ടേഷന്‍ അവനെ നെഞ്ചോട് ചേര്‍ത്തത്. അന്ന് മുതല്‍ ജോഷി മാത്യുവിന്റെയും സ്‌നേഹാമ്മയുടെയും പ്രിയപ്പെട്ട മകനായി, ആ ഫൗണ്ടേഷന്റെ രാജകുമാരനായി അവന്‍ വളര്‍ന്നു. അഞ്ചു വയസൊക്കെ ഉള്ളപ്പോള്‍ മാനസിക വളര്‍ച്ച ഇല്ലാത്ത കുട്ടിയാണോ എന്ന് സംശയിച്ച് അത്തരം കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിലേയ്ക്ക് മാറ്റേണ്ടി വരുമോ എന്ന് സ്ഥാപന അധികൃതര്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കണക്കില്‍ അവന്‍ കാണിച്ച ബുദ്ധി അതിശയിപ്പിക്കുന്നതായിരുന്നു. പിന്നീട് സംഗീതത്തിലും അനതിസാധാരണമായ താല്പര്യമാണ് അവന്‍ പ്രകടിപ്പിച്ചത്.

ഇത് മനസിലാക്കിയ ജോഷി ചേട്ടായി അവനെ സംഗീതം പരിശീലിപ്പിച്ചു.അധ്യാപകര്‍ പഠിപ്പിക്കുന്നത് കൂടാതെ യൂട്യൂബില്‍ നോട്ട് എടുത്ത് പഠിച്ച് അവന്‍ സംഗീതത്തില്‍ അത്ഭുതം കാണിക്കാന്‍ തുടങ്ങി. സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസിയുടെ പ്രശസ്തമായ ഒരു സംഗീതത്തിന്റെ നോട്ട് യൂട്യൂബില്‍ നോക്കി പഠിച്ചാണ് അദ്ദേഹത്തോടൊപ്പം അതേ നോട്ട് സ്റ്റേജില്‍ വായിച്ച് സ്റ്റീഫന്‍ ദേവസിയെ അത്ഭുതപ്പെടുത്തിയത്. 

ബി എസ് ഡബ്ല്യൂ പാസയ ശേഷം മുംബൈയില്‍ നിന്ന് മ്യൂസിക് പ്രൊഡക്ഷന്‍ പഠിച്ച് ഏലിയാസ്, ബെന്‍ ബാന്‍ഡ് എന്ന മ്യൂസിക് ബാന്‍ഡിന് രൂപം നല്കി. അനേകം ആളുകളുടെ സഹായത്തോടെയും, കടം വാങ്ങിച്ചും പ്രൊഫഷണല്‍ മികവോടെ പണി തീര്‍ത്ത ബെന്‍ ബാന്‍ഡ് സ്റ്റുഡിയോയും അവന് വേണ്ടിയായിരുന്നു. മൈലക്കൊമ്പ് മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് സംഗീത ലോകത്തെത്തി തന്റെ കൈയൊപ്പ് ചാര്‍ത്തിയ ഏലിയാസ് വിടപറയുമ്പോള്‍ ഇവിടുത്തെ അന്തേവാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ ശൂന്യത നിറയുകയാണ്. പ്രണയനൈരാശ്യമാണ് ഏലിയാസ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളും ഫൗണ്ടേഷനിലെ അന്തേവാസികളും സ്ഥാപകനായ ജോഷി മാത്യുവിനൊപ്പം മലയാറ്റൂര്‍ പള്ളിയില്‍ പോയി തിരികെ വെള്ളിയാഴ്ച പുലര്‍ച്ചെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ ഏലിയാസിനെ കണ്ടത്. 

ഇപ്പോഴിതാ, യുവ മ്യൂസിഷ്യന്‍ ഏലിയാസ് എല്‍ദോസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി. ഏലിയാസിന്റെ മരണം തനിക്ക് വലിയ ഷോക്കായിരുന്നുവെന്നും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്നും അദ്ദേഹം വൈകാരികമായ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. 2017-ല്‍ തൊടുപുഴയില്‍ നടന്ന ഒരു കാര്‍ഷികമേളയ്ക്കിടെയാണ് ഏലിയാസിനെ ആദ്യമായി പരിചയപ്പെടുന്നതെന്ന് സ്റ്റീഫന്‍ ഓര്‍മ്മിക്കുന്നു. മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനിലെ കുട്ടികള്‍ അന്ന് നടത്തിയ പ്രകടനത്തില്‍ ഏലിയാസിന്റെ പ്രതിഭ തന്നെ ആകര്‍ഷിച്ചു. 

പിന്നീട് കൊച്ചിയില്‍ നടന്ന തന്റെ സ്വന്തം പരിപാടിയിലേക്ക് ഏലിയാസിനെ ക്ഷണിക്കുകയും ഇരുവരും ചേര്‍ന്ന് സ്റ്റേജില്‍ പെര്‍ഫോം ചെയ്യുകയും ചെയ്തിരുന്നു. 'നല്ല സ്പാര്‍ക്കുള്ള മ്യൂസിഷ്യനായിരുന്നു അവന്‍, മികച്ച രീതിയിലാണ് അന്ന് വായിച്ചത്,' സ്റ്റീഫന്‍ പറഞ്ഞു. കൂടുതല്‍ കണ്ടെത്തുക മലയാളം പഠനം ഫാഷന്‍ വസ്ത്രങ്ങള്‍ സിനിമ ടിക്കറ്റുകള്‍ ഏലിയാസിന്റെ മരണം വലിയ വിഷമമുണ്ടാക്കുന്നു എന്ന് വ്യക്തമാക്കിയ അദ്ദേഹം, യുവതലമുറയോട് ഒരു പ്രധാന സന്ദേശവും പങ്കുവെച്ചു. 'ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതൊരു നെഗറ്റീവ് എനര്‍ജി മാത്രമാണ്. അത്തരം ചിന്തകള്‍ വരുമ്പോള്‍ സുഹൃത്തുക്കളെ വിളിക്കാനോ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈനുകളുടെ സഹായം തേടാനോ ശ്രമിക്കണം. 

വലിയ സ്വപ്നങ്ങളുമായി മുന്നേറേണ്ട കലാകാരന്മാര്‍ ഇത്തരത്തില്‍ പിന്മാറുന്നത് ഭൂമിയിലെ തന്നെ പോസിറ്റീവ് എനര്‍ജി ഇല്ലാതാക്കും,' അദ്ദേഹം കൂട്ടിചേര്‍ത്തു. കഠിനാധ്വാനം ചെയ്താണ് താനടക്കമുള്ള കലാകാരന്മാര്‍ ഈ നിലയിലെത്തിയതെന്നും പ്രതിഭയുള്ളവര്‍ ഇനിയും ഉയര്‍ന്നു വരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ക്ക് കരിയറും ജീവിതവും ഉണ്ടാക്കിക്കൊടുക്കുന്ന മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്റ്റീഫന്‍ ദേവസി പ്രശംസിച്ചു. പ്രിന്‍സ് എല്‍ദോസിനും ടീമിനും തന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഏലിയാസിനൊപ്പം പെര്‍ഫോം ചെയ്തിരുന്ന കൂട്ടുകാര്‍ക്കും ഫൗണ്ടേഷനും തന്റെ അനുശോചനം അറിയിച്ച സ്റ്റീഫന്‍, അവന്റെ ആത്മാവിന് സമാധാനം നേര്‍ന്നുകൊണ്ടാണ് വാക്കുകള്‍ അവസാനിപ്പിച്ചത്.

സ്റ്റീഫന്‍ ദേവസിയുടെ പൂര്‍ണമായ വാക്കുകള്‍ ഇങ്ങനെ... എല്ലാവര്‍ക്കും നമസ്‌കാരം 2017ല ഞാന്‍ തൊടുപുഴയില്‍ കാര്‍ഷികമേളം പെര്‍ഫോം ചെയ്യാന്‍ വന്നുണ്ടായിരുന്നു. അപ്പ അത് കഴിഞ്ഞിട്ട് എന്നെ പ്രിന്‍സേട്ടന്‍ വിളിച്ചു ഒന്ന് മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷന്‍ അവരുടെ വീട്ടിലേക്ക് ഒന്ന് വരാന്‍ പറ്റുമോ എന്ന് ചോദിച്ചിട്ട് എല്ലാവരും ആക്ച്വലി ബാന്‍ഡ് ഫുള്‍ നല്ല ടയര്‍ഡ് ആയിരുന്നു പ്രോഗ്രാം കഴിഞ്ഞതിന്റെ ക്ഷീണം രാത്രി അവിടെ എത്തി പക്ഷേ ഞങ്ങള്‍ക്ക് അന്ന് ഭയങ്കര സന്തോഷവും ആനന്ദവും തന്നത് എന്താന്ന് വെച്ചാല്‍ കുറച്ചു കുട്ടികള്‍ നല്ല ഗംഭീരമായിട്ട് അന്ന് രാത്രി അവിടെ പെര്‍ഫോം ചെയ്തു. ആ ഹോളില്‍ വെച്ചിട്ട് ഞങ്ങള്‍ക്കൊക്കെ ഭയങ്കര സന്തോഷമായി അതിലൊരു രണ്ടു മൂന്നു പേര്‍ക്ക് നല്ല സ്പാര്‍ക് ഉള്ള മ്യൂസിഷ്യന്‍സിനെ ഞാന്‍ കണ്ടു അതില ഒരാളാണ് നമ്മുടെ ഏലിയാസ് എല്‍ദോസ് അത് കഴിഞ്ഞിട്ട് ഞാന്‍ കൊച്ചിയില്‍ ഒരു പ്രോഗ്രാമിന് അദ്ദേഹത്തിനെ ഞാന്‍ ഇന്‍വൈറ്റ് ചെയ്തു ഞങ്ങള്‍ ഒരുമിച്ച് പെര്‍ഫോം ചെയ്തു നല്ല ഗംഭീരമായിട്ട് അവന്‍ വായിച്ചു നല്ലൊരു എന്റര്‍ടെയനിങ് സെക്ഷന്‍ ആയിരുന്നു അത് അതുകഴിഞ്ഞിട്ട് ഞാന്‍ അവരുടെ ബാന്‍ഡിന്റെ പെര്‍ഫോമന്‍സ് ഒക്കെ ഞാന്‍ കേള്‍ക്കാറുണ്ട് എനിക്ക് അപ്‌ഡേറ്റ്‌സ് കിട്ടാറുണ്ടായിരുന്നു നല്ല ഗംഭീരമായ പ്രോഗ്രാംസ് അവര്‍ ചെയ്യുന്നുണ്ട് അപ്പോ ഞാന്‍ കുറെ ആഗ്രഹിച്ചു അവരഇനിയും ഗംഭീരമായി വരും അവന്‍ നല്ല സ്പാര്‍ക് ഉള്ള ഒരു മ്യൂസിഷ്യന്‍ പക്ഷേ ഇടയക്ക് വെച്ചിട്ട് അവനിഇപ്പോ പോയി. 

ഞാന്‍ സത്യം പറഞ്ഞാല്‍ ഷോക് ആയിരുന്നു എനിക്ക് കുറച്ചു നേരത്തേക്ക് പിന്നെ കുറച്ചു സമയം എടുത്തു ഇപ്പോഴും വിഷമമുണ്ട് ഒന്ന് ഞാന്‍ പറയാം സഹോദരന്മാരെ സുഹൃത്തുക്കളെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമില്ല അത് ഒരു നെഗറ്റീവ് എനര്‍ജി കൊണ്ടുവരുന്ന ഒരു പ്രവണതയാണ് അതിനെ ഇല്ലാണ്ടാക്കണം ആരെങ്കിലും ആ സമയത്ത് വിളിക്കാന്‍ നോക്കുക അല്ലെങ്കില്‍ ആരെിലും നമ്മുടെ ഗവണ്‍മെന്റിന്റെ തന്നെ ഹെല്‍പ്പ് ലൈന്‍സ് ഉണ്ട് നമുക്ക് ഈ ഒരു അനാവശ്യമായിട്ടുള്ള ഒരു എനര്‍ജി ഭൂമിയില്‍ തന്നെ എടുത്തു മാറ്റണം കാരണം അവന്‍ ഇപ്പോ അവന് ഗംഭീരമായിട്ട് ഇനും മുന്നോട്ടു പോകാനുള്ള കുറെ സ്‌കോപ്പ് ഉണ്ട് നമ്മുടെ കേരളത്തില്‍നിന്ന് ഗംഭീരമായ കലാകാരന്മാര്‍ വന്നുണ്ട് കുറെ ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടും സ്ട്രഗിള്‍ ചെയ്തിട്ടാണ് ഞാനൊക്കെ ഇവിടെ എത്തിയത് അപ്പോൊ ഇതേപോലെയുള്ള കുറേ നല്ല കലാകാരന്മാരുണ്ട്. 

അവരൊക്കെ ഇനി പൊന്തി വരണം ഗംഭീരമായി മാറണം അതുകൊണ്ട് ഈ അനാവശ്യമായിട്ടുള്ള എനര്‍ജി ഒക്കെ ഈ ഭൂമിയില്‍ നിന്ന് തന്നെ പോണം എന്നാണ് എന്റെ ആഗ്രഹം പ്രാര്‍ത്ഥന സന്തോഷവും സമാധാനവും എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. പിന്നെ അവന്റെ കൂടെ പെര്‍ഫോം ചെയ്തിട്ടുള്ള കുറെ കുട്ടികള്‍ അവന്റെ കൂട്ടുകാര്‍ക്ക് എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ കണ്ടോളന്‍സന്‍സ് നിങ്ങള്‍ക്ക് സമാധാനം ഇനി കൂടുതലായിട്ട് കിട്ടട്ടെ ഒപ്പം മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷന്‍ പ്രിന്‍സേട്ടനും ടീമിനും എന്റെ പ്രണാമം കാരണം കുറെ നല്ല കുട്ടികളെ നിങ്ങളെ വളര്‍ത്തെടുത്തു അവരെ അവര്‍ക്കഒരു കരിയര്‍ ഉണ്ടാക്കി കൊടുത്തു അവര്‍ക്കഒരു ജീവിതം ഉണ്ടാക്കി കൊടുത്തു അപ്പോ ഇതൊന്നും നന്ദി ഒതുക്കാന്‍ പറ്റില്ല ഇനിയും നിങ്ങള്‍ക്ക് നല്ല സപ്പോര്‍ട്ട് കിട്ടട്ടെ എന്റെ എല്ലാവിധ സപ്പോര്‍ട്ടും എപ്പോഴും ഉണ്ട് പക്ഷേ പോയ എലിയസിനെ ഓര്‍ത്തിട്ട് ഇപ്പോഴും വിഷമുണ്ട് അവന്റെ ആത്മാവ് സമാധാനമായിട്ട് ദൈവത്തിന്റെ കൂടെ ഇരിക്കട്ടെ ഗോഡ് ബ്ലസ് യു ഗോഡ് ബ്ലസ് യു ഓള്‍

Read more topics: # ഏലിയാസ്
stephen devassi shares musician elias

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES