ഗര്‍ഭിണിയായിരുന്നപ്പോള്‍ പെണ്‍കുഞ്ഞിനായി പ്രാര്‍ത്ഥിച്ചിരുന്നു; ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഏറ്റവും മനോഹരമായ ഒരു മാലാഖയെ നല്‍കി അനുഗ്രഹിച്ചു; മാലാഖയെ പോലെ സുന്ദരിയായി കണ്മണി; മകളുടെ ആദികുര്‍ബാന ചടങ്ങ് ആഘോഷമാക്കി നടി മുക്തയും കുടുംബവും

Malayalilife
 ഗര്‍ഭിണിയായിരുന്നപ്പോള്‍ പെണ്‍കുഞ്ഞിനായി പ്രാര്‍ത്ഥിച്ചിരുന്നു; ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഏറ്റവും മനോഹരമായ ഒരു മാലാഖയെ നല്‍കി അനുഗ്രഹിച്ചു; മാലാഖയെ പോലെ സുന്ദരിയായി കണ്മണി; മകളുടെ ആദികുര്‍ബാന ചടങ്ങ് ആഘോഷമാക്കി നടി മുക്തയും കുടുംബവും

നടി മുക്തയ്ക്കും ഭര്‍ത്താവ് റിങ്കുവിനും ഒരേയൊരു മകളാണുള്ളത്. കണ്മണി കിയാര എന്ന സുന്ദരിക്കുട്ടി. മകളുടെ വിശേഷങ്ങളും വീട്ടിലെ കാര്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ മുടങ്ങാതെ പങ്കുവെക്കാറുള്ളയാളാണ് മുക്ത. ഇപ്പോഴിതാ, വീട്ടിലെ ഏറ്റവും പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. റിങ്കുവിന്റെ കുടുംബത്തിനൊപ്പമുള്ള ആഘോഷമാക്കിയ ഈസ്റ്ററിനു പിന്നാലെ മകളുടെ ആദികുര്‍ബാന ചടങ്ങാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. പള്ളിയങ്കണത്തെ അതിമനോഹരമാക്കിയ ചടങ്ങില്‍ തൂവെള്ള ഉടുപ്പിട്ട് മാലാഖകുഞ്ഞിനെ പോലെയാണ് കണ്മണിയെ മുക്ത എത്തിച്ചത്. വെളള സാരിയില്‍ മുക്തയും കോട്ടും സ്യൂട്ടുമണിഞ്ഞ് റിങ്കുവും എത്തിയപ്പോള്‍ മാതാപിതാക്കളുടെ സ്നേഹാശീര്‍വാദത്തില്‍ അനുഗ്രഹീതയാവുകയായിരുന്നു കണ്മണി.

ആദ്യ കുര്‍ബ്ബാനയില്‍ കുടുംബത്തിനൊപ്പം എടുത്ത ഒരു ഫാട്ടോയും ഹൃദ്യമായ കുറിപ്പും പങ്കുവച്ചിരിക്കുകയാണ് മുക്ത.

'ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരു പെണ്‍കുഞ്ഞിനായി പ്രാര്‍ത്ഥിച്ചിരുന്നു. ദൈവം എനിക്ക് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഏറ്റവും മനോഹരമായ ഒരു മാലാഖയെ നല്‍കി എന്നെ അനുഗ്രഹിച്ചു, എന്റെ കണ്മണി. 15-4-2026, ഈശോയോട് കൂടുതല്‍ അടുക്കുവാനുള്ള മനോഹരമായ ഒരു ചുവടുവെപ്പായി അവള്‍ ഇന്ന് തന്റെ ആദ്യ കുര്‍ബാന സ്വീകരിച്ചു.

ഞങ്ങളുടെ ഹൃദയം നന്ദിയാല്‍ നിറഞ്ഞിരിക്കുന്നു. ഈ പ്രത്യേക ദിനത്തില്‍ ഞങ്ങളെ പിന്തുണയ്ക്കുകയും അവളുടെ മംഗളത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു.ദൈവത്തിന് സ്തുതി'', എന്നാണ് മുക്തയുടെ കുറിപ്പ്.

ഈശോയെ എന്റെ ഹൃദയത്തില്‍ സ്വീകരിച്ച അനുഗ്രഹീതമായ ദിവസം ഈശോയോടൊപ്പം ചേര്‍ന്ന് നില്‍ക്കാനും അവന്റെ സ്നേഹത്തില്‍ വളരാനും എനിക്ക് എന്നും സാധിക്കട്ടെ. എന്നെ ഒരുക്കിയ സിസ്റ്ററിനേയും എനിക്ക് ആദ്യ കുര്‍ബാന നല്‍കിയ അച്ഛനേയും ഈ അവസരത്തില്‍ ഞാന്‍ സ്നേഹത്തോടെ ഓര്‍ക്കുന്നു???? എന്റെ പ്രിയപ്പെട്ട മാതാപിതാക്കളെയും ഞാന്‍ ഈശോയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും ഓര്‍ക്കണേ?? എന്നാണ് ഭക്തിയോടെ കണ്മണി കുറിച്ചത്. 

ചെറുപ്പം മുതല്‍ക്കെ എല്ലാ കാര്യങ്ങള്‍ക്കും പ്രാര്‍ത്ഥനയോടെയാണ് മുക്ത മകളെ കൊണ്ട് തുടക്കം കുറിപ്പിക്കാറുള്ളത്. അപ്പയേക്കാളും അമ്മയേക്കാളും ഇഷ്ടം ഈശോയെ ആണെന്നാണ് കണ്മണി പറഞ്ഞിട്ടുള്ളത്. പഠനത്തിനും നൃത്തത്തിലും എല്ലാം മിടുക്കിയായ കണ്മണിയുടെ മതപഠന കാര്യങ്ങല്‍ും വളരെയധികം ശ്രദ്ധ നല്‍കുന്നയാളാണ് മുക്ത.

ഏറ്റവും മനോഹരമായി പാരന്റിങ് ചെയ്യുന്ന സെലിബ്രിറ്റി അമ്മമാരില്‍ ഒരാളായ മുക്ത മകള്‍ പിറന്നശേഷം അവള്‍ക്ക് വേണ്ടി മാത്രമാണ് തന്റെ സമയമെല്ലാം മാറ്റിവെച്ചത്. താന്‍ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നത് പോലെ എല്ലാ രീതിയിലുമാണ് നടി കിയാര എന്ന കണ്‍മണിയെ വളര്‍ത്തുന്നത്. മകള്‍ സ്‌കൂളില്‍ പോയി തുടങ്ങിയശേഷമാണ് വീണ്ടും മുക്ത അഭിനയിച്ച് തുടങ്ങിയത്. സീരിയല്‍ സെറ്റുകളിലായിരിക്കുമ്പോഴും മകളെ ശ്രദ്ധിക്കാനും അവളുടെ കാര്യങ്ങള്‍ ചോദിച്ചറിയാനും മുക്ത സമയം കണ്ടെത്തിയിരുന്നു. അമ്മയെപ്പോലെ തന്നെ കിയാരയും ഇതിനോടകം ഒരു കുട്ടി സെലിബ്രിറ്റിയാണ്. പഠനത്തില്‍ മാത്രമല്ല മകളുടെ കലാപരമായ കഴിവുകളും ഓരേ സമയം പ്രോത്സാഹിപ്പിക്കുന്ന അമ്മയാണ് മുക്ത. സംഗീതം, നൃത്തം, അഭിനയം തുടങ്ങി കായിക ഇനങ്ങളില്‍ വരെ കണ്‍മണി പരിശീലനം നേടുന്നുണ്ട്.
 
മുക്തയുടേയും കിയാരയുടേയും യുട്യൂബ് ചാനലും സോഷ്യല്‍മീഡിയ പേജും സ്ഥിരമായി ഫോളോ ചെയ്യുന്നവരില്‍ പലരും മാതൃകയാക്കുന്ന പാരന്റിങാണ് നടിയുടേത്. റീല്‍സിലൂടെ താരമായ കണ്‍മണി ഇതിനോടകം പാപ്പന്‍, കിങ് ഓഫ് കൊത്ത അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. അടുത്തിടെ അമരന്‍ സിനിമയിലെ ഇന്ദു റെബേക്ക വര്‍ഗീസായി മേക്കോവര്‍ നടത്തി കണ്‍മണി ചെയ്ത റീല്‍സ് നടന്‍ ശിവകാര്‍ത്തികേയന്‍ അടക്കമുള്ളവര്‍ ഷെയര്‍ ചെയ്യുകയും പ്രശംസിക്കുകയും ചെയ്തിരുന്നു.


 

Read more topics: # മുക്ത
actress mukthas post firstholy communion

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES