ശങ്കര്‍ രാമകൃഷ്ണന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പതിനെട്ടാംപടി.പുതുമുഖങ്ങളെ അണിനിരത്തി വിജയം കൊയ്ത ചിത്രത്തിനോടൊപ്പം തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. ചിത്രത്തില്‍ അധ്യാപികയുടെ റോളിലാണ് അഹാന എത്തുന്നത്. ആക്ഷന് പ്രാഥാന്യം നല്‍കുന്ന ചിത്രം ആണെങ്കിലും അഹാനയും നവാഹതനായ ചന്തുനാഥും ചേര്‍ന്നുള്ള തൂമഞ്ഞിന്‍ എന്ന് തുടങ്ങുന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗാനത്തിന്റെ ചിത്രീകരണ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് അഹാന കൃഷ്ണന്‍. ജീപ്പ് ഓടിക്കുന്ന അഹാനയ്‌ക്കൊപ്പം ചന്ദുനാഥുമുണ്ട്.
പാട്ടിലെ രംഗത്തില്‍ അഹാന താഴ് വാരത്തിലൂടെയുള്ള റോഡില്‍ വണ്ടി ഓടിക്കുന്ന രംഗവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ അഹാന ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച വീഡിയോയാണ് വൈറലായി മാറുന്നത്.
RECOMMENDED FOR YOU:
no relative items