Latest News

ആദിപുരുഷ് സെന്‍സറിംഗ് പൂര്‍ത്തിയായി; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ ചിത്രം 16ന് എത്തും

Malayalilife
 ആദിപുരുഷ് സെന്‍സറിംഗ് പൂര്‍ത്തിയായി; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ ചിത്രം 16ന് എത്തും

പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായതായി അണിറ പ്രവര്‍ത്തകര്‍ അറിയിച്ചു.തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ബോളിവുഡ് ചിത്രം താനാജി ഒരുക്കിയ ഓം റൗട്ടാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ടി സീരിസാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ അവസാന ട്രയിലര്‍ ചൊവ്വാഴ്ച തിരുപ്പതിയില്‍ വച്ച് റിലീസ് ചെയ്തിരുന്നു. വന്‍ പ്രേക്ഷക പ്രതികരണമാണ് അവസാന ട്രയിലറിന് ലഭിക്കുന്നത്.

വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും. താനാജിക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തില്‍ ദേവദത്ത നാഗേയും അഭിനയിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിര്‍മാണച്ചെലവില്‍ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ചിത്രം ജൂണ്‍ 16ന് തിയറ്ററുകളിലെത്തും. 
 

Read more topics: # ആദിപുരുഷ്
adhipurush certificate

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES