Latest News

ഇന്റര്‍കാസ്റ്റ് മാര്യേജ് ആയതിന്റെ എല്ലാവിധ വിഷയങ്ങളും നേരിട്ടു; ഒരുതരം പോരാട്ടമായിരുന്നു ഞങ്ങളുടെ ബന്ധത്തിലേക്ക് എത്താനുള്ള ഈ യാത്ര; വിവാഹക്കാര്യം പങ്ക് വച്ച് സിനിമ സീരിയല്‍ നടി നയന ജോസന്‍ കുറിച്ചത്

Malayalilife
ഇന്റര്‍കാസ്റ്റ് മാര്യേജ് ആയതിന്റെ എല്ലാവിധ വിഷയങ്ങളും നേരിട്ടു; ഒരുതരം പോരാട്ടമായിരുന്നു ഞങ്ങളുടെ ബന്ധത്തിലേക്ക് എത്താനുള്ള ഈ യാത്ര; വിവാഹക്കാര്യം പങ്ക് വച്ച് സിനിമ സീരിയല്‍ നടി നയന ജോസന്‍ കുറിച്ചത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നയന ജോസന്‍. സിനിമാ മേഖലയിലും ടെലിവിഷന്‍ മേഖലയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ഇവര്‍. എങ്കിലും കുടുംബപ്രേക്ഷകര്‍ ഇവരെ കൂടുതല്‍ അടുത്തറിഞ്ഞിട്ടുള്ളത് സീരിയല്‍ മേഖലയിലൂടെ ആണ്. കൂടെവിടെ എന്ന പരമ്പരയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇവരാണ്. ഇതുകൂടാതെ നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളിലും ഇവര്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്.
 
ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നയന. വിവാഹനിശ്ചയം കഴിഞ്ഞെന്ന കാര്യമാണ് അത്. 

ഏറെനാള്‍ ആ?ഗ്രഹിച്ച പ്രണയസാക്ഷാത്കാരമാണ് നടന്നതെന്ന് പറയുന്നു നയന. 'ഇന്റര്‍കാസ്റ്റ് മാര്യേജ് ആയതിന്റെ എല്ലാവിധ വിഷയങ്ങളും ഞങ്ങള്‍ നേരിട്ടു. ഒരുതരം പോരാട്ടമായിരുന്നു ഞങ്ങളുടെ ബന്ധത്തിലേക്ക് എത്താനുള്ള ഈ യാത്ര. വ്യത്യസ്ത ജാതിയില്‍ പെട്ടവരായതിനാല്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ സ്നേഹത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ചു പോരാടി, വളരെ പിന്തുണയുള്ള, കരുതലുള്ള, എന്റെ വ്യക്തിത്വത്തിന് ഇടം നല്‍കുന്ന, എന്റെ അഭിനിവേശത്തെ, എന്റെ കഴിവിനെ പിന്തുണക്കുന്ന ഈ മനുഷ്യനെ ലഭിക്കാന്‍ ഞാന്‍ ഒരുപാട് കരഞ്ഞു.' 

'ഏറ്റവും ഒടുവില്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും അനുഗ്രഹവും ഞങ്ങള്‍ക്ക് വേണം. ഞങ്ങള്‍ ഞങ്ങളുടെ ആഘോഷം ആരംഭിക്കാന്‍ പോകുന്നു'- ഭാവി വരന്‍ ഗോകുലിനെ ടാഗ് ചെയ്തുകൊണ്ട് നയന കുറിച്ചു. നിരവധി ആരാധകരും താരങ്ങളും ആണ് നയനക്കും ഗോകുലിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്.
 
ചെറുപ്പം മുതലേ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചു വന്ന ആളാണ് നയന. അങ്ങനെയാണ് സൂപ്പര്‍ ഡാന്‍സര്‍ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്. പിന്നീട് നാലഞ്ച് റിയാലിറ്റി ഷോകള്‍ ചെയ്ത ശേഷമാണ് ഒരിക്കല്‍ ടൈറ്റില്‍ വിന്നര്‍ ആയി നയന മാറിയത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nayana Josan???? (@nayana_josan)

Read more topics: # നയന ജോസന്‍.
actress nayana josan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES