അടുത്ത ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ് നമ്പര്‍ വാങ്ങി; വാട്ട്സ്ആപ്പില്‍ സന്ദേശങ്ങളും ഫോട്ടോകളും അയച്ച ശേഷം ഓഡിഷനായി എത്തണമെന്ന് ആവശ്യപ്പെട്ടു; ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു കയറ്റി കയറി പിടിക്കാന്‍ ശ്രമിച്ചു; അജ്മല്‍ അമീറിനെതിരേ ഗുരുതര ആരോപണവുമായി തമിഴ് നടിയും

Malayalilife
 അടുത്ത ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ് നമ്പര്‍ വാങ്ങി; വാട്ട്സ്ആപ്പില്‍ സന്ദേശങ്ങളും ഫോട്ടോകളും അയച്ച ശേഷം ഓഡിഷനായി എത്തണമെന്ന് ആവശ്യപ്പെട്ടു; ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു കയറ്റി കയറി പിടിക്കാന്‍ ശ്രമിച്ചു; അജ്മല്‍ അമീറിനെതിരേ ഗുരുതര ആരോപണവുമായി തമിഴ് നടിയും

നടന്‍ അജ്മല്‍ അമീറിനെതിരെ ലൈംഗിക പീഡനാരോപണവുമായി യുവനടി നര്‍വിനി ദേരി രംഗത്ത്. 'ഒഡിഷന്‍' എന്ന് പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി മോശം അനുഭവം ഉണ്ടാക്കിയെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. നേരത്തെയും സമാനമായ ആരോപണങ്ങള്‍ നടി ഉന്നയിച്ചിരുന്നെങ്കിലും, പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ് യൂട്യൂബ് ചാനലായ 'ട്രെന്‍ഡ് ടോക്‌സി'ന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ആരോപണം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. 

2018-ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈയിലെ മാളില്‍ വെച്ചാണ് ആദ്യമായി അജ്മല്‍ അമീറിനെ കണ്ടതെന്ന് നടി പറഞ്ഞു. തനിക്ക് അജ്മലിനെ പരിചയമില്ലായിരുന്നുവെന്നും, കൂടെയുണ്ടായിരുന്ന സുഹൃത്താണ് അദ്ദേഹം 'കോ' ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അറിയിച്ചതെന്നും നടി വിശദീകരിച്ചു. അന്ന് അജ്മല്‍ തന്നോട് അടുത്ത ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നുണ്ടെന്ന് പറയുകയും ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയ ശേഷം പിരിയുകയുമായിരുന്നു. പിന്നീട് വാട്സ്ആപ്പ് വഴിയുള്ള സന്ദേശങ്ങള്‍ക്കും ഫോട്ടോ കൈമാറ്റങ്ങള്‍ക്കും ശേഷം അജ്മല്‍ നടി ഒഡീഷന് വരണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയെന്നും നടി കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍, അന്ന് താന്‍ ഡെന്മാര്‍ക്കിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും, സിനിമ തുടങ്ങാന്‍ സമയമെടുക്കുമെന്നും, വന്ന് കണ്ടാല്‍ മാത്രം മതിയെന്നും അജ്മല്‍ പറഞ്ഞതായി നടി വെളിപ്പെടുത്തി. അന്നേ ദിവസം രാത്രിയാണ് തനിക്ക് വിമാനം ഉണ്ടായിരുന്നതെന്നും, സാധാരണ ഇത്തരം കാര്യങ്ങള്‍ക്ക് പോകുമ്പോള്‍ സുഹൃത്തുക്കളോ മറ്റോ കൂടെ ഉണ്ടാകാറുണ്ടെങ്കിലും അന്ന് ഒറ്റയ്ക്കായിരുന്നു പോയതെന്നും നടി പറഞ്ഞു. അജ്മല്‍ തന്നോട് തന്റെ കാര്യങ്ങളെല്ലാം പറഞ്ഞതിന് ശേഷം, എവിടെയാണ് കാണേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഒരു ഹോട്ടലോ കോഫി ഷോപ്പോ ആണെന്ന് മറുപടി ലഭിച്ചെന്നും, ലൊക്കേഷന്‍ ഷെയര്‍ ചെയ്‌തെന്നും നടി വ്യക്തമാക്കി. 

അതത്ര അറിയപ്പെടുന്ന ഹോട്ടലൊന്നും അല്ലല്ലോ എന്ന് ഞാന്‍ അജ്മലിനോട് ചോദിച്ചു. നല്ല സ്ഥലം തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ ഊബറിലാണ് അങ്ങോട്ട് പോയത്. ഊബര്‍ അവിടെ നിര്‍ത്തിയിട്ട് ഞാന്‍ അദ്ദേഹത്തെ കാണാന്‍ മുകളിലേക്ക് പോയി. പോകുമ്പോള്‍ത്തന്നെ എനിക്കൊരു പന്തികേട് തോന്നിയിരുന്നു,' അവര്‍ വിശദീകരിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നടി അഭിമുഖത്തില്‍ പങ്കുവെച്ചെങ്കിലും, അവ പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല. നടന്‍ അജ്മല്‍ അമീറിനെതിരെ മുമ്പ് ഉയര്‍ന്നുവന്ന ഇത്തരം ആരോപണങ്ങളും പുതിയ വെളിപ്പെടുത്തലും സിനിമാരംഗത്ത് ചര്‍ച്ചയായിട്ടുണ്ട്.

നര്‍വിനിയുടെ വാക്കുകള്‍ ഇങ്ങനെ: ഒരുപക്ഷെ അജ്മല്‍ അമീറിനെതിരെ ആദ്യം രംഗത്തുവന്നത് ഞാനായിരിക്കും. മുന്‍പ് എന്റെ സുഹൃത്തിന് നല്‍കിയ ഇന്‍സ്റ്റഗ്രാം ഇന്റര്‍വ്യൂവില്‍ അജ്മല്‍ അമീറിന്റെ അതിക്രമങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. 2018ലായിരുന്നു സംഭവം. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ചെന്നൈയിലെ ഒരു മാളില്‍ വച്ചാണ് അജ്മല്‍ അമീറിനെ ആദ്യമായി കാണുന്നത്. എനിക്ക് അത്ര പരിചയമില്ലായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അത് അജ്മല്‍ അമീര്‍ ആണെന്ന് പറഞ്ഞുതന്നത്. അവിടെവച്ച് അജ്മല്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാന്‍ അഭിനേതാവല്ലേ തന്റെ അടുത്ത ചിത്രത്തിലേക്ക് ഒരു നായികയെ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു. നമ്പറും ഷെയര്‍ ചെയ്തു. വാട്‌സ്ആപ്പില്‍ മെസജ് അയക്കുകയും ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു.

പിന്നീട് അജ്മല്‍ എന്നോട് ഓഡിഷന് വരാന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ അടുത്ത ദിവസം ഡെന്‍മാര്‍ക്കിലേക്ക് പോകുന്നതിനാല്‍ വരാന്‍ കഴിയില്ലെന്ന് അറിയിച്ചു. എങ്കില്‍ ഇപ്പോള്‍ തന്നെ വന്നു ടീമിനെ മീറ്റ് ചെയ്യാം എന്നായി. ഇത്ര പെട്ടെന്ന് എങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ വന്ന് മീറ്റ് ചെയ്താല്‍ മാത്രം മതി ബാക്കി കാര്യങ്ങള്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. സിനിമ തുടങ്ങാന്‍ കുറച്ചു സമയമെടുക്കുമെന്നും പറഞ്ഞു.


അന്ന് രാത്രിയായിരുന്നു എനിക്ക് ഫ്‌ലൈറ്റ്. എങ്കിലും ഓഡിഷന് പോയി. സാധാരണ ഓഡിഷന് പോകുമ്പോള്‍ കൂടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടാകുമായിരുന്നു. പക്ഷേ അന്ന് ഞാന്‍ ഒറ്റയ്ക്കായിരുന്നു. അറിയപ്പെടുന്ന ഒരു നടനായതിനാല്‍ എനിക്ക് പേടിയും തോന്നിയില്ല. എവിടെയാണ് വരേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ലൊക്കേഷന്‍ അയച്ചുതന്നു. ഞാന്‍ ഗൂഗിള്‍ ചെയ്ത് നോക്കി. ഇതത്ര പ്രസിദ്ധമായ സ്ഥലമല്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു. ഒരു ഹോട്ടലോ കോഫി ഷോപ്പോ അങ്ങനെന്തോ ആണെന്നാണ് പറഞ്ഞത്. നല്ല സ്ഥലമാണെന്നും പറഞ്ഞു. സ്ഥലത്തെത്തിയപ്പോള്‍ തന്നെ എനിക്ക് പന്തികേട് തോന്നിയിരുന്നു.
        
   ഞാന്‍ കതകില്‍ മുട്ടിയപ്പോള്‍ അജ്മല്‍ വാതില്‍ തുറന്നു. ടീമംഗങ്ങള്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ അവരിപ്പോള്‍ പുറത്തേക്ക് പോയെന്നായിരുന്നു മറുപടി. എങ്കില്‍ നമുക്ക് താഴെ കാത്തിരിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അജ്മല്‍ സമ്മതിച്ചില്ല. എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ റൂമിലേക്ക് കയറിപ്പോള്‍ അജ്മല്‍ എനിക്ക് ഭക്ഷണം വിളമ്പിയെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. 20 മിനിറ്റില്‍ ഞാന്‍ മെസേജ് അയച്ചില്ലെങ്കില്‍ എന്നെ വിളിക്കണമെന്ന് ഒരു സുഹൃത്തിന് മെസേജ് അയച്ചിട്ടു.
        
    ഇതിനിടെ അജ്മല്‍ സംസാരിച്ചുകൊണ്ട് എന്റെ ബാഗ് എടുത്തുമാറ്റി എന്റെയടുത്ത് വന്നിരുന്നു. ഞാന്‍ കൈ കഴുകണമെന്ന് പറഞ്ഞ് എഴുന്നേറ്റ് വാഷ് റൂമില്‍ കയറി. പിന്നെ എന്ത് ചെയ്യണം എന്നായി എന്റെ ചിന്ത. എങ്ങനെ നേരിടണം എന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ മുന്‍പ് സൈക്യാട്രി ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. ഇതുപോലുള്ള ഒരുപാട് പേരെ കൈകാര്യം ചെയ്തിട്ടുമുണ്ട്.
        
ഞാന്‍ പുറത്തിറങ്ങിയതും അയാള്‍ പാട്ടുവച്ച് എന്റെ കൈയ്യില്‍ പിടിച്ചു. ഡാന്‍സ് ചെയ്യാമെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ കൈ വിടുവിച്ച് നിങ്ങളുടെ ഉദ്ദേശ്യം എനിക്ക് മനസിലായി, പക്ഷെ ഞാനതിനല്ല വന്നത് എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് താല്പര്യമില്ലെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ 'ഞാന്‍ ഇത്ര സുന്ദരനായ ആളല്ലേ, എത്ര പെണ്‍കുട്ടികള്‍ എന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നറിയാമോ' എന്നായിരുന്നു മറുപടി.  'എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടമല്ല' എന്ന് ഞാന്‍ പറഞ്ഞു. ഞാനയാളെ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. എന്താ നിനക്കെന്നെ ഇഷ്ടമല്ലാത്തതെന്നായി അയാള്‍. ഇതിനിടയില്‍ എന്നെ കെട്ടിപ്പിടിക്കാനും ശ്രമിച്ചു. ഞാന്‍ അത് തടഞ്ഞു.

 നിനക്ക് എന്നെ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ എന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. പെട്ടെന്ന് അയാള്‍ക്കൊരു കോള്‍ വന്നു. ഈ സമയം ഞാന്‍ എന്റെ ഫോണ്‍ എടുത്ത് എന്നെ കാത്തുനിന്നിരുന്ന ഊബര്‍ ഡ്രൈവര്‍ക്ക് മെസേജ് അയച്ചു. എന്റെ സഹോദരിമാര്‍ പുറത്തു കാത്തു നില്‍ക്കുന്നുണ്ടെന്നും ഞാന്‍ പോയില്ലെങ്കില്‍ അവര്‍ മുകളിലേക്ക് കയറി വരുമെന്നും പറഞ്ഞു. അപ്പോള്‍ തന്നെ എന്റെ സുഹൃത്ത് എന്ന മൊബൈലില്‍ വിളിച്ചു. റൂം ബോയി കോളിങ് ബെല്ല് അടിക്കുകയും ചെയ്തു. അജ്മല്‍ വാതില്‍ തുറന്നയുടനെ ഞാന്‍ ഇറങ്ങിയോടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഞാന്‍ അവിടെ നിന്ന് രക്ഷപെട്ടത്.
        
എന്റെ സുഹൃത്തിനോട് ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. അന്വേഷിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളോട് അജ്മല്‍ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു. ഈ സംഭവത്തിന് ശേഷവും അയാള്‍ എനിക്ക് നിരന്തരം മെസജ് അയക്കുമായിരുന്നു. ഇനിയും കാണാന്‍ പറ്റുമോ എന്ന് ചോദിക്കും. പഠനവും ജീവിതവും ഓര്‍ത്താണ് അന്ന് പൊലീസില്‍ പരാതിപ്പെടാതിരുന്നത്.' നര്‍വിനി പറഞ്ഞു നിര്‍ത്തുന്നു.
        
    
        'സിനംകോല്‍', 'ഉയിര്‍വരായി ഇനിത്തായി' എന്നീ ചിത്രങ്ങളിലെ നായികയാണ് നര്‍വിനി.
        


        
        

actress narvini accuses actor ajmal amir

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES