കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി.
ലോക്ഡൗണ്‍ കാലത്ത് ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരില്‍ കഴിഞ്ഞിരുന്ന താരം ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിരക്കുകളിലാണെന്നാണ് സൂചന. ഇന്‍സ്പെക്ടര്‍ വിക്രം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്ന് പറഞ്ഞാണ് ഭാവന ഇപ്പോള്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.കന്നഡ സിനിമയായ ഇന്‍സ്പെക്ടര്‍ വിക്രത്തിലാണ് ഭാവന നായികയാകുന്നത്.ശ്രീ നരസിംഹയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു ഇത്. ചുവപ്പ് സാരിയല്‍ അതിസുന്ദരിയായിട്ടാണ് താരം ചിത്രങ്ങളില്‍ ഉളളത്.