അമ്മയോടൊപ്പം അഭിനയത്തിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങി മകളും; ആശാ ശരത്തിന്റെ മകള്‍ ഉത്തര സിനിമയിലേക്ക്

Malayalilife
topbanner
 അമ്മയോടൊപ്പം അഭിനയത്തിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങി മകളും; ആശാ ശരത്തിന്റെ മകള്‍ ഉത്തര സിനിമയിലേക്ക്

താരങ്ങള്‍ക്ക് പിന്നാലെ  താരങ്ങളുടെ മക്കളും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് സാധാരണയാണ്. കഴിഞ്ഞ ജിവസമാണ് നടന്‍ ഷീജു ശ്രീധറിന്റെ മകള്‍ നായികയാകുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നത്. ഇപ്പോള്‍ നടി ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്ത് സിനിമയിലേക്ക് ചുവട് വയ്ക്കുകയാണ്. അമ്മയ്്ക്കൊപ്പമാണ് താരപുത്രിയുടെ സിനിമാ അരങ്ങേറ്റം. ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഖെദ്ദയുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു.

മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ സംവിധായകന്‍ മനോജ് കാനയാണ് ഖെദ്ദ ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമാണിത്.

ആശാശരത്തിനും ഉത്തര ശരത്തിനുമൊപ്പം അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ ടീമാണു ഖെദ്ദയ്ക്കു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ക്യാമറ: പ്രതാപ് വി നായര്‍, വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ, എഡിറ്റര്‍: മനോജ് കണ്ണോത്ത്.രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ചായില്യം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അമീബ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. എഴുപുന്നയില്‍ നടന്ന പൂജാച്ചടങ്ങില്‍ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന തുടങ്ങിയവര്‍ പങ്കെടുത്തു.


 

actress asha sarath daughter uthara entry to film

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES