സിനിമയിലും ടെലിവിഷനിലും ഒരുപോലെ ശ്രദ്ധേയയാണ് ആര്യ. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവാറുണ്ട്. താരത്തിന്റെ ഓണം ഫോട്ടോഷൂട്ടും ആരാധകരുടെ മനംകവര്‍ന്നിരുന്നു. അതിനിടെ നെഗറ്റീവ് കമന്റുമായി എത്തിയ ആള്‍ക്ക് ആര്യ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ചുവപ്പ് കരയുള്ള കസവു സാരിയില്‍ അതിസുന്ദരിയായാണ് ആര്യ എത്തിയത്. ബാക്ക്ലെസ് ബ്ലൗസ് ആണ് പെയര്‍ ചെയ്തത്. നിരവധി പേര്‍ ചിത്രങ്ങളെ അഭിനന്ദിച്ചെങ്കിലും അശ്ലീല കമന്റുമായി രംഗത്തുവന്നവരും ഉണ്ടായിരുന്നു. ആ ബ്ലൗസ് തിരിച്ചിട്ടിരുന്നെങ്കില്‍ നന്നായിരുന്നു എന്നുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. എന്നാല്‍ താരം ഈ കമന്റുകള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒട്ടും മടിക്കേണ്ട,? താന്‍ ധൈര്യമായി ഇട്ടു നടന്നോളൂ. ആരും നിങ്ങളെ ജഡ്ജ് ചെയ്യില്ല. അത് നിങ്ങളുടെചോയിസാണ് എന്നാണ് ആര്യ മറുപടി നല്‍കിയത്.
മറ്റൊരാള്‍ ആര്യയുടെ ഫോട്ടോഷൂട്ടിനെ ബി ഗ്രേഡ് മൂവികളോടാണ് ഉപമിച്ചത്. ഇതിനും ആര്യ മറുപടി നല്‍കി. ഒരു ഫ്രെയിമിലെ സൗന്ദര്യം അത് കാണുന്ന ആളുകളുടെ കണ്ണിലാണുള്ളത്. അത് നിങ്ങളുടെയും നിങ്ങളുടെ കാഴ്ചപ്പാടിനെയും ആശ്രയിച്ചിരിക്കും, ഹാപ്പി ഓണം എന്നായിരുന്നു ആര്യയുടെ മറുപടി.