തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ അരുന്ധതി നായര്‍ ബൈക്കപകടത്തില്‍ ഗുരുതര പരുക്കേറ്റ് കഴിഞ്ഞ കുറച്ച് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്.
3 ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. സ്കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്താണ് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാട്ടി സുഹൃത്തും നടിയുമായ ഗോപിക അനില്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.
ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങിനുശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങവേ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. പരിക്കേറ്റ ഇവര്‍ ഒരു മണിക്കൂറോളം േറാഡില്‍ കിടന്നു. ഒടുവില്‍ അതുവഴി പോയ വാഹനത്തിലുള്ളവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി സിനിമാരംഗത്തെത്തുന്നത്. ഹിറ്റ് ചിത്രം 'സൈത്താനി'ലെ നായികയായിരുന്നു. 2018-ല്‍ പുറത്തിറങ്ങിയ 'ഒറ്റയ്ക്കൊരു കാമുകന്' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. സഹായമഭ്യര്‍ഥിച്ച് അരുന്ധതിയുടെ സുഹൃത്തും നടിയുമായ ഗോപികാ അനില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു.
'എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രിച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണ്. നിങ്ങളാല്‍ കഴിയുംവിധം സഹായിക്കുക' -ഇങ്ങനെ ഗോപിക കുറിച്ചു.
ഇടിച്ചിട്ട് നിര്‍ത്താതെപോയ വാഹനത്തിനായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. തമിഴ്മലയാളം സിനിമകളില്‍ സജീവമായ അരുന്ധതി നായര്‍ വിജയ് ആന്റണിയുടെ 'സൈത്താന്‍' എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. 2018ല്‍ പുറത്തിറങ്ങിയ 'ഒറ്റയ്ക്കൊരു കാമുകന്' എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'പോര്‍കാസുകള്‍' ആണ് അവസാനമായി അഭിനയിച്ച ചിത്രം. അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.