Latest News

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത് വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്; നൗഷാദിക്കാ തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു; പെരുനാള്‍ ദിനത്തില്‍ മധുരമുള്ള കുറിപ്പുമായി സിദ്ദിഖ്

Malayalilife
 ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത് വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്; നൗഷാദിക്കാ തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു; പെരുനാള്‍ ദിനത്തില്‍ മധുരമുള്ള കുറിപ്പുമായി സിദ്ദിഖ്

പ്രളയം കെടുത്തിയ വലിയപെരുനാളിലും നന്മയുടെ സന്ദേശം നിറഞ്ഞ വാര്‍ത്ത എത്തിയത് കൊച്ചിയില്‍ നിന്നായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി വില്‍ക്കാന്‍ കൊണ്ടുവന്ന വസ്ത്രങ്ങള്‍ ദാനം ചെയ്ത കച്ചവടക്കാരനാണ് നൗഷാദ്. കൊച്ചി ബ്രോഡ്വേയിലെ വഴിയോര കച്ചവടക്കാരനായ നൗഷാദ് ഇന്ന് കേരളത്തിന്റെ മുഖമാകുകയാണ്. ഇപ്പോഴിതാ നൗഷാദിനെ പ്രശംസിച്ച് നടന്‍ സിദ്ദിഖ് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത് വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നുവെന്നാണ് സിദ്ദിഖിന്റെ കുറിപ്പ്. 

സിദ്ദിഖിന്റെ കുറിപ്പ് : 

മനുഷ്യന്‍ നൗഷാദ്

ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്വേയിലെ കടകള്‍ തോറും കയറിയിറങ്ങി നടക്കുമ്പോള്‍ 'നിങ്ങള്‍ക്ക് കുഞ്ഞുടുപ്പുകള്‍ വേണോ' എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങള്‍ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരന്‍. നിങ്ങള്‍ക്കിത് വലിയ നഷ്ടം വരുത്തില്ലേത്? എന്നു ചോദിച്ചപ്പോള്‍, 'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ. എന്റെ പെരുന്നാളിങ്ങനെയാ.' എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യന്‍.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത് വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

ചില നുണ പ്രചരണങ്ങള്‍ക്കിപ്പുറവും, കരുതല്‍ പങ്കു വയ്ക്കുന്ന, ചേര്‍ത്തു പിടിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു

സ്‌നേഹം.
നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും

Read more topics: # actor siddhique viral fb post
actor siddhique viral fb post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES