Latest News

ആറ് വര്‍ഷം മുന്‍പ് ബ്രയിന്‍ ട്യൂമര്‍ ബാധിച്ച നടി ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയക്ക് വീണ്ടും ഒരുങ്ങുന്നു; സിനിമാ സീരിയല്‍ താരം ശരണ്യാ ശശിയുടെ ദയനീയമായ അവസ്ഥ തുറന്നുകാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ സൂരജ് പാലാക്കാരന്റെ ഫേസ്ബുക്ക് ലൈവ്; നടിയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയും

Malayalilife
 ആറ് വര്‍ഷം മുന്‍പ് ബ്രയിന്‍ ട്യൂമര്‍ ബാധിച്ച നടി ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയക്ക് വീണ്ടും ഒരുങ്ങുന്നു; സിനിമാ സീരിയല്‍ താരം ശരണ്യാ ശശിയുടെ ദയനീയമായ അവസ്ഥ തുറന്നുകാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ സൂരജ് പാലാക്കാരന്റെ ഫേസ്ബുക്ക് ലൈവ്; നടിയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയും

ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് നീണ്ടകാലമായി ചികിത്സയില്‍ തുടരുന്ന സിനിമാ സീരിയല്‍ നടി ശരണ്യ ശശിയുടെ ദയനീയമായ ജീവിതാവസ്ഥ തുറന്നുകാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ സൂരജ് പാലാക്കാരന്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെയാണ് നടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. ആറുവര്‍ഷം മുമ്പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച നടി ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടികടന്നുപോകുന്നതെന്നും സന്മനസ്സുള്ളവര്‍ നടിയെ സാമ്പത്തികമായി സഹായിക്കണമെന്നും ശരണ്യയെ നേരിട്ടു സന്ദര്‍ശിച്ച ശേഷം സൂരജ് പറയുന്നു. ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി. നായര്‍ പറയുന്നതും വിഡിയോയില്‍ കാണാം. 

'പല കലാകാരന്മാര്‍ക്കും അവരുടെ താരപ്രഭയില്‍ കൂടെ നില്‍ക്കാന്‍ ഒരുപാട് പേര്‍ ഉണ്ടാകും. എന്നാല്‍ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാന്‍ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാന്‍ വിഡിയോയില്‍ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരന്‍ അല്ലെങ്കില്‍ കലാകാരി തളര്‍ന്നുകിടക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമാണ്.'സൂരജ് പറയുന്നു.

സീമ ജി. നായരുടെ വാക്കുകള്‍'ശരണ്യയ്ക്ക് ആറുവര്‍ഷം മുമ്പ് ട്യൂമര്‍ വന്നിരുന്നു. അന്നൊക്കെ കലാകാരന്മാര്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ബ്രെയിന്‍ ട്യൂമര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വരുകയും, ഓരോ തവണയും ആശുപത്രിയില്‍ എത്തി ഓപ്പറേഷന്‍ ചെയ്യുകയുമാണ്.ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷന്‍ നടത്തിയത്. അത് ആറാമത്തെ സര്‍ജറി ആയിരുന്നു. ഇപ്പോള്‍ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സര്‍ജറിക്കായി ശരണ്യ പോകുകയാണ്. 

ഇത് കുറച്ച് ക്രിട്ടിക്കല്‍ ആണ്. ഒരുവശം ഏകദേശം തളര്‍ന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവര്‍ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വരുന്ന ഈ അസുഖത്തില്‍ എല്ലാവര്‍ക്കും സഹായിക്കാന്‍ പരിമിതകളുണ്ടാകും. അവളായിരുന്നു ആ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്.'സീമ ജി. നായര്‍ പറഞ്ഞു.
'ശരണ്യയുടെ അടുത്തുനിന്നും വിഡിയോ പോസ്റ്റ് ചെയ്യണമെന്നാണ് ഞാന്‍ ഉദേശിച്ചിരുന്നത്. എന്നാല്‍ അവര്‍ ഒരു നടിയാണ്. ഈ കെടന്നകിടപ്പ് മറ്റുള്ളവരെ കാണിച്ച് സഹതാപംപറ്റാന്‍ ആ കുട്ടിക്ക് വിഷമമുണ്ട്. അതുകൊണ്ട് ശര്യണയുടെ അമ്മയുടെ നമ്പറും മറ്റുവിവരങ്ങളും ഈ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.'സൂരജ് പറഞ്ഞു.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നിവ പ്രധാനചിത്രങ്ങള്‍. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

Read more topics: # actor saranya sasi brain tumer
actor saranya sasi brain tumer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES