Latest News

നടന്‍ ശബരീഷ് വര്‍മ വിവാഹതിനായി..! വധു ആര്‍ട് ഡയറക്ടര്‍ അശ്വിനി; ആഘോഷത്തില്‍ പങ്കുചേര്‍ന്ന ആസിഫ് അലിയും, വിനയ് ഫോര്‍ട്ടും

Malayalilife
നടന്‍ ശബരീഷ് വര്‍മ വിവാഹതിനായി..! വധു ആര്‍ട് ഡയറക്ടര്‍ അശ്വിനി; ആഘോഷത്തില്‍ പങ്കുചേര്‍ന്ന ആസിഫ് അലിയും, വിനയ് ഫോര്‍ട്ടും

പ്രേമം, നേരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടന്‍ ശബരീഷ് വര്‍മ. നടന്‍ ഗാനരചയിതാവ് എന്നീ നിലകളിലും ശബരീഷ് മലയാള സിനിമയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ശബരീഷ് വിവാഹതിനായെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 


സിനിമയിലെ അസോസിയേറ്റ് ആര്‍ട് ഡയറക്ടറായിരുന്ന അശ്വിനി കെയ് ലാണ് ശബരീഷിന്റെ വധു. ഇരുവരുടേത് രജിസ്റ്റര്‍ വിവാഹമാണ്. ഏറെ നാളത്തെ പ്രണയത്തിനെടുവിലാണ് ശബരീഷ് വര്‍മയും അശ്വനിയും വിവാഹിതരായത്.രജിസ്റ്റര്‍ വിവാഹത്തിനു ശേഷം സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി കൊച്ചിയില്‍ റിസപ്ഷന്‍ സംഘടിപ്പിച്ചിരുന്നു. . നടന്മാരായ വിനയ് ഫോര്‍ട്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തിയിരുന്നു.മനോര ഓണ്‍ലൈനാണ് ഇതു സംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രേമം സിനിമയി ല്‍ തന്നെ അസോസിയേറ്റ് ആര്‍ട് ഡയറക്ടറായി അശ്വനി പ്രവര്‍ത്തിച്ചിട്ടുണ്ട്

ക്യാമറയുടെ മുന്നിലും പിന്നിലും സജീവമാണ് ശബരീഷ് വര്‍മ. നടന്‍, എന്നതില്‍ ഉപരി ഗാനരചയിതാവ്, സൗണ്ട് എഞ്ചിനിയര്‍ എന്നീ മേഖലകളികളിലും നിറസാന്നിധ്യമാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം നിവിന്‍ പോളി, നസ്രിയ, സിജു വിത്സന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നേരം എന്ന ചിത്രത്തിലെ പിസ്ത എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഇടയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത ശബരീഷ് വര്‍മ പ്രധാന വേഷത്തിലെത്തിയ ചിത്രമായ ലഡു തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Read more topics: # actor sabareesh varma wedding
actor sabareesh varma wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES