രാജുവിന്റെ പ്രസംഗം കേട്ട് അന്തംവിട്ട് സംവിധായകന്‍ ഷാജോണിനെ നോക്കി; 'ഇതൊക്കെ ചെറുത്' എന്ന മട്ടില്‍ ഒരു ജ്ഞാനിയെ പോലെയാണ് അദ്ദേഹം ഇരുന്നത്; രാജുവിന്റെ ഇംഗ്ലീഷ് വായനയില്‍ നിന്ന് ആര്‍ജിച്ചതാണ്;  ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജെന്ന് തെന്നിത്യന്‍ താരം പ്രസന്ന 

Malayalilife
topbanner
രാജുവിന്റെ പ്രസംഗം കേട്ട് അന്തംവിട്ട് സംവിധായകന്‍ ഷാജോണിനെ നോക്കി; 'ഇതൊക്കെ ചെറുത്' എന്ന മട്ടില്‍ ഒരു ജ്ഞാനിയെ പോലെയാണ് അദ്ദേഹം ഇരുന്നത്; രാജുവിന്റെ ഇംഗ്ലീഷ് വായനയില്‍ നിന്ന് ആര്‍ജിച്ചതാണ്;  ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജെന്ന് തെന്നിത്യന്‍ താരം പ്രസന്ന 

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന രീതിയുടെ  പേരില്‍ പ്രശംസയും ഒപ്പം ട്രോളുകളും ഏറ്റുവാങ്ങിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോഴിതാ താരത്തിന്റെ താരത്തിന്റെ ഇംഗ്ലീഷ് പ്രാവിണ്യത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം പ്രസന്ന. 
ഹാസ്യനടനില്‍ നിന്ന് സംവിധായകനിലേക്കുള്ള കലാഭവന്‍ഷാജോണിന്റെ ചുവടുവയ്പ്പായ ബ്രദേഴ്‌സ് ഡേ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ് താരം പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പ്രാവിണ്യത്തെക്കുറിച്ച് പുകഴ്ത്തിയിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി അരങ്ങേറ്റം കുറിച്ച ചിത്രം എന്നതിലുപരി പൃഥ്വിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ചും പ്രസന്ന പറയുന്നു. 


''എന്നെ അത്ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലീഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈയിടെ ഖത്തറില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ രാജുവിന്റെ പ്രസംഗം കേട്ട് സദസ്സിലെ പലരും സ്തംഭിച്ചിരുന്നുപോയി. 'ഇതിന്റെ ഏറ്റവും ബെസ്റ്റ് എന്‍കാപ്സുലേഷന്‍ (സാരാംശം) എന്നൊക്കെ പറഞ്ഞ് തകര്‍ത്താണ് രാജുവിന്റെ പ്രസംഗം.''

''ഞാന്‍ അന്തംവിട്ടു സംവിധായകന്‍ ഷാജോണിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ 'ഇതൊക്കെ ചെറുത്' എന്ന മട്ടില്‍ പ്രത്യേക ഭാവത്തില്‍ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുന്നു കക്ഷി. പക്ഷേ ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ ഇംഗ്ലീഷ്. വായന കൊണ്ടും മറ്റും നേടിയെടുത്തതാണത്.'' വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രസന്ന.

'ബ്രദേഴ്‌സ് ഡേ'യുടെ സെറ്റില്‍ അതിമനോഹരമായി മലയാളം സംസാരിക്കുന്ന പ്രസന്നയെ കുറിച്ച് സംവിധായകന്‍ ഷാജോണും സഹതാരങ്ങളുമെല്ലാം വിവിധ അഭിമുഖങ്ങളില്‍ അതിശയയത്തോടെ സംസാരിച്ചിരുന്നു. ''നല്ല കംഫര്‍ട്ടായിരുന്നു പ്രസന്നയ്ക്ക് ഒപ്പം ജോലി ചെയ്യുന്നത്. പ്രസന്ന നന്നായി മലയാളം പറയും, പ്രസന്നയുടെ മലയാളം കേട്ടിട്ട് പാലക്കാട്ടുകാരന്‍ ആണോ എന്നൊക്കെ ആരൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.

മലയാളം പാട്ടുകളൊക്കെ അറിയാം പ്രസന്നയ്ക്ക്. സംഭാഷണങ്ങള്‍ അതിന്റെ അര്‍ത്ഥവും ഇമോഷനുമൊക്കെ മനസ്സിലാക്കി പഠിക്കാനും പ്രസന്നയ്ക്ക് കഴിഞ്ഞു,'' എന്നാണ് പ്രസന്നയെ കുറിച്ച് കലാഭവന്‍ ഷാജോണ്‍ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

actor prasanna about prithviraj sukumaran

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES