Latest News

പ്രേം നസീറും സത്യന്‍മാഷും വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്ന് കാലത്ത് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് സിനിമ പഠിച്ചെത്തിയ  മലയാളത്തിലെ ഏക നടന്‍ മധുവായിരുന്നു; താരരാജവായി വാഴാമായിരുന്നിട്ടും ഫാന്‍സ് അസോസിയേഷനുകളോട് അദ്ദേഹം മുഖം തിരിഞ്ഞ് നിന്നെന്നും മധുവിനെകുറിച്ച് അടൂര്‍ഗോപാലകൃഷ്ണന്‍;  ജേഷ്ഠതുല്യനായ മധു ജീവിതത്തില്‍ നിറങ്ങള്‍ നല്‍കിയ വ്യക്തിയെന്ന് ശ്രീകുമാരന്‍ തമ്പിയും;  86ന്റെ നിറവിലെത്തിയ നടന്‍ മധുവിനെ ആദരിച്ച് തലസ്ഥാനത്തെ മാധ്യമകൂട്ടായ്മ

എം.എസ്.ശംഭു 
 പ്രേം നസീറും സത്യന്‍മാഷും വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്ന് കാലത്ത് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് സിനിമ പഠിച്ചെത്തിയ  മലയാളത്തിലെ ഏക നടന്‍ മധുവായിരുന്നു; താരരാജവായി വാഴാമായിരുന്നിട്ടും ഫാന്‍സ് അസോസിയേഷനുകളോട് അദ്ദേഹം മുഖം തിരിഞ്ഞ് നിന്നെന്നും മധുവിനെകുറിച്ച് അടൂര്‍ഗോപാലകൃഷ്ണന്‍;  ജേഷ്ഠതുല്യനായ മധു ജീവിതത്തില്‍ നിറങ്ങള്‍ നല്‍കിയ വ്യക്തിയെന്ന് ശ്രീകുമാരന്‍ തമ്പിയും;  86ന്റെ നിറവിലെത്തിയ നടന്‍ മധുവിനെ ആദരിച്ച് തലസ്ഥാനത്തെ മാധ്യമകൂട്ടായ്മ

തിരുവനന്തപുരം: മലയാളത്തിന്റെ ഭാവചക്രവര്‍ത്തി മുതിര്‍ന്നനടന്‍ മധുവിന്റെ 86ാം ജന്മദിനത്തില്‍ സ്‌ഹേനാദരവുമായി തിരുവനന്തപുരത്തെ മാധ്യമ കൂട്ടായ്മ. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മധുരം തിരുമധുരം'എന്ന സ്‌നേഹാദരവിലൂടെയാണ് സിനിമാപ്രവര്‍ത്തകരുടേയും തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടേയും സ്‌നേഹ വായ്പ്പ് അദ്ദേഹം ഏറ്റുവാങ്ങിയത്.

പ്രസ്‌ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടന  ചെയ്തു. മധുവിനെ നായകനാക്കി മലയാള സിനിമയിലേക്ക് സംവിധായനായി അരങ്ങേറ്റം കുറിച്ച് അടൂര്‍ഗോപാലകൃഷ്ണന്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുടെ പട്ടികയില്‍ ഇടം നേടേണ്ട അഭിനയ ചക്രവര്‍ത്തിയായിരുന്നു മധുവെന്നാണ് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചത്. 

മധുവിന്റെ അഭിനയ ശൈലിക്ക് പകരക്കാരെ നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധാന ജീവിതത്തിലേക്ക് കാല്‍വയ്ക്കുന്നത് മധുവിനെ നായകനാക്കിയിട്ടാണെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്.  മലയാളത്തിലെ ഫാന്‍സ് അസോസിയേഷനുകളില്‍ ഇടം പിടിക്കാത്ത നടനാണ് അദ്ദേഹമെന്നും അടൂര്‍ പറഞ്ഞു. മധുവിനെ ആരാധിക്കുന്ന ആരാധകവൃന്തം ചുറ്റിനുമുള്ളപ്പള്‍ പോലും അദ്ദേഹം പ്രശ്‌സതി ആഗ്രഹിച്ചിട്ടില്ല.പ്രേം നസീറും സത്യന്‍ മാഷുമടക്കം മലയാളത്തില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നിണമണിഞ്ഞ കാല്‍പാടുകള്‍ എന്ന ചിത്രത്തിലൂടെ മധു മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാല്‍വച്ചത്. പിന്നീടിങ്ങോട്ട് പല പുതുമുഖ സംവിധായകരും അദ്ദേഹത്തെ നായകനാക്കി സിനിമകള്‍ എടുത്തു. നടന്‍ എന്നതിലുപരി നിര്‍മ്മാതാവ് എന്ന രീതിയിലും മധു എന്ന കലാകാരന്റെ സംഭാവനകള്‍ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. 

മധുചേട്ടന്‍ തന്റെ മൂത്ത ജേഷ്ടനാണെന്നാണ് സംവിധായകനും ഗാനരചയിതാവുമായിട്ടുള്ള ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചത്. ഞാന്‍ മുപ്പത് സിനിമകള്‍ സംവിധാനം ചെയ്തതില്‍ 12ലധികം സിനിമകളിലും മധുചേട്ടനാണ് നായകനായത്. നിര്‍മാതാവ് എന്നതിലുപരി ഉമാ സ്റ്റുഡിയോയുടെ വളര്‍ച്ചയും ഉമ സ്റ്റുഡിയോ മലയാള സിനിമയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനയും മികച്ചതായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ സ്‌ഹേനവായ്പ്പിനൊപ്പം നടന്ന ചടങ്ങില്‍ മധുവിന്റെ പേരില്‍ പുറത്തിറങ്ങുന്ന ഓഫീഷ്യല്‍ വെബ്‌സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം സുഹൃത്തും സംവിധായകനും ഗാനരചയിതാവുമായി ശ്രീകുമാരന്‍ തമ്പി നിര്‍വഹിച്ചു. 

മധു സാറും ഉമാ സ്റ്റുഡിയോയും മലയാളികള്‍ക്ക് എന്നും വിസ്മയമാണെന്നായിരുന്നു നടന്‍ മുകേഷിന്റെ പ്രതികരണം. പരിപാടിയിലേക്ക് ക്ഷണം നല്‍കാനായി വിളിച്ച സ്ത്രീ ശബ്ദം അദ്ദേഹത്തിന്റെ മകള്‍ ഉമയുടേത് ആണെന്ന് അറിഞ്ഞപ്പോള്‍ ഉമാ സ്റ്റുഡിയോ എന്ന പേരാണ് ആദ്യം മനസിലേക്ക് ഓടിയെത്തിയെതെന്ന് മുകേഷ് പ്രതികരിച്ചത്.എം.എല്‍.എ വി.എസ് ശിവകുമാര്‍ നടന്‍ ഇന്ദ്രന്‍സ്, നടനും നിയമസഭാംഗവുമായ എം.മുകേഷ്, നിര്‍മാതാവ് സുരേഷ് കുമാര്‍, മേനകാ സുരേഷ്, സുധീര്‍ കരമന, സംവിധായകന്‍ ഷാജി.എന്‍ കരുണ്‍ എന്നിവരുടെ സാന്നിധ്യത്തിന് പുറമേ, സിനിമാ, ടെലിവിഷന്‍ താരങ്ങളും ചടങ്ങില്‍ ശ്രദ്ധേയസാന്നിധ്യം വഹിച്ചു. ഒ. രാജഗോപാല്‍, മുകേഷ്, സംവിധായകരായ ഷാജി എന്‍. കരുണ്‍, ടി.കെ. രാജീവ് കുമാര്‍, അമ്പിളി, കെ. മധു, സുരേഷ് ഉണ്ണിത്താന്‍, സുരേഷ് ബാബു, ജി.എസ്. വിജയന്‍, പി. ചന്ദ്രകുമാര്‍, മജിഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവവര്‍ സന്നിഹിതരായിരുന്നു.

എണ്‍പത്തിയാറിന്റെ നിറവിലെ മധുരം നന്ദി അറിയിച്ച് ഭാവചക്രവര്‍ത്തി

തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ജന്മദിന ആദരവില്‍ ഒറ്റവാക്കില്‍ നന്ദി അറിയിച്ചാണ് അദ്ദേഹം വാക്കുകള്‍ ചുരുക്കിയത്. മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ അവസരം ഇനിയും ലഭിച്ചാല്‍ താന്‍ ചെയ്യുമെന്നും അദ്ദേഹം മറുനാടനോട് പ്രതികരിച്ചു. ലൂസിഫറിലടക്കം തനിക്ക് റോളുകള്‍ എത്തിയപ്പോള്‍ ശാരീരക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പിന്മാറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ വീണ്ടും സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്നും നിര്‍മാതാവായും നടനായും തനിക്ക് മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു. 

തിരുവനന്തപുരം മേയറായിരുന്ന ആര്‍. പരമേശ്വരന്‍ പിള്ളയുടേയും തങ്കമ്മ (കമലമ്മ)യുടെയും മൂത്തമകനായി 1933 സെപ്റ്റംബര്‍ 23 നാണ് മധു ജനിച്ചത്.ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹിന്ദിയില്‍ ബിരുദം നേടി. നാഗര്‍കോവിലിലെ ഹിന്ദു കോളേജിലും അവിടുത്തെ തന്നെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലും ലക്ചറായി ജോലി ചെയ്തു.അഭിനയമോഹം കാരണം ആ ജോലി രാജിവച്ച് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു.

അഭിനയം സാങ്കേതികമായും അക്കാദമികമായും അഭ്യസിച്ച ആദ്യത്തെ മലയാള നടനെന്നും മധുവിനെ വിശേഷിപ്പിക്കാം.രാമു കാര്യാട്ടിന്റെ 'മൂടുപടം' എന്ന ചിത്രത്തിലൂടെയാണ്  മധു മലയാള സിനിമയിലെത്തിയെങ്കിലും 1963-ല്‍ കെ.എന്‍.പിഷാരടി സംവിധാനം ചെയ്ത 'നിണമണിഞ്ഞ കാല്‍പ്പാടുകളാണ് 'ആദ്യം പ്രദര്‍ശനത്തിനെത്തിയത്.മാധവന്‍നായര്‍ക്ക് 'മധു' എന്ന പേര് നല്‍കിയത് തിക്കുറിശ്ശി സുകുമാരന്‍ നായരാണ്.

ഭാവസൗന്ദര്യവും കരുത്തും സമന്വയിപ്പിച്ച നടന നിറവാണ് മധു എന്ന നടനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയെ അനശ്വരമാക്കിയതോടെയാണ് മധു എന്ന മാധവന്‍നായര്‍ മലയാളസിനിമയിലെ അനിഷേധ്യ സാനിധ്യമായത്. ചെമ്മീനിലൂടെയാണ് ഏതു വേഷവും കൈകാര്യം ചെയ്യാന്‍ കഴിവുള്ള സമര്‍ത്ഥനായ അഭിനേതാവ് എന്ന അംഗീകാരം മധു കരസ്ഥമാക്കിയത്.

സ്വയംവരം, ഭാര്‍ഗ്ഗവീ നിലയം, മുറപ്പെണ്ണ്, അശ്വമേധം, തുലാഭാരം, അധ്യാപിക, ജന്മഭൂമി, ഓളവും തീരവും, തുറക്കാത്ത വാതില്‍, പ്രിയ, ഉമ്മാച്ചു,ആഭിജാത്യം തുടങ്ങിയവയുള്‍പ്പെടെ ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.കെ.എ.അബ്ബാസ് ഒരുക്കിയ 'സാഥ് ഹിന്ദുസ്ഥാനി'എന്ന ഹിന്ദിചിത്രത്തിലും അഭിനയിച്ചു.

actor madu 65th birthday celebration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES