തൃശ്ശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രികരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്ക്. സംഘട്ടനരംഗം ചിത്രികരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിറകില്‍ പരുക്കേല്‍ക്കുകയായിരുന്നു.ജയസൂര്യയെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണമായിരുന്നു. അതുകൊണ്ടു തന്നെ അല്‍പ്പം ക്ഷീണം ഉണ്ടായിരുന്നു. വൈകുന്നേരത്തെ ഷൂട്ടിനിടെ പെട്ടന്ന് തല കറങ്ങി വീണു. ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് തലയിടിച്ചത്. പെട്ടന്നു തന്നെ ആശുപത്രിയിലെത്തി വേണ്ട പരിശോധനകളെല്ലാം നടത്തി. കുഴപ്പ മൊന്നുമില്ല...തലയ്ക്ക് പിറകില്‍ ചെറിയ വേദനയുണ്ട്. ഓണം കഴിഞ്ഞ് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കും-ജയസൂര്യ പറഞ്ഞു.
ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിടെയാണ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന തൃശൂര്‍ പൂരം എന്ന ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടത്. പൂരപറമ്പില്‍ വെച്ചു തന്നെ ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടത്. പൂരപറമ്പില്‍ വെച്ചു തന്നെ ചിത്രം അനൗണ്‍സ് ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുനിര്‍മിക്കുന്നത്. തൃശ്ശൂരുകാരുടെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശ്ശൂര്‍ പുരമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നേരത്തെ മുന്‍ ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയും ജയസൂര്യയക്ക് പരിക്കേറ്റിരുന്നു. അന്ന് താരത്തിന്റെ വലതുകാലിനാണ് പരിക്കേറ്റിരുന്നത്.