ശങ്കറിന്റെ ബോയിസിലെ നൃത്തചുവടുകളിലൂടെത്തെി പിന്നീട ഫോര്‍ ദി പീപ്പിള്‍ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ഭരത്. ഫോര്‍ ദി പീപ്പിളിലെ ലജ്ജാവതിയെ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന നായകന്‍ അന്ന് മുതലാണ് മലയാളികള്‍ക്ക് സുപരിചിതനായത്. ഭരത്തിന്റെ ഭാര്യ രണ്ട് ഇരട്ടകുട്ടികകള്‍ക്ക് ജന്മം നല്‍കിയ വാര്‍ത്ത താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. കുട്ടികളെ എടുത്ത് നില്‍ക്കുന്ന ഭരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
ശങ്കറിന്റെ ബോയ്‌സില്‍ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായെത്തി പ്രേക്ഷകരുടെ പ്രിയ താരമായ ഭരത് ഫോര്‍ ദ പീപ്പിളിലൂടെ മലയാളികള്‍ക്കും സ്വന്തക്കാരനായി. ചിത്രത്തിലെ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം വേഗതയാര്‍ന്ന ചുവടുകള്‍ വച്ച ഭരത്, തമിഴില്‍ കാതല്‍,പട്ടിയല്‍,വെയില്‍ തുടങ്ങി വന്‍ വിജയങ്ങളിലൂടെ താരമായി വളര്‍ന്നു. കൂതറ, ലോഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു. അടുത്തിടെ ഭരതിന്റെ തമിഴ് ചിത്രം കടുക് വലിയ നിരൂപക പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.
ദന്ത ഡോക്ടറായ ജെസ്ലിയുമായിട്ടുള്ള വിവാഹം 2013ലാണ് നടന്നത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ജെസ്ലി മലയാളിയാണെന്നുള്ള വാര്‍ത്ത അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവര്‍ക്ക് കുട്ടികള്‍ ജനിച്ചത്.
കുട്ടികളോടൊപ്പമുള്ള ഭരത്തിന്റെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. പൊട്ട്, സിംബ, കാളിദാസ്, 8, അഖില്‍ എന്നിവയാണ് ഭരതിന്റെ പുതിയ ചിത്രങ്ങള്‍. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് ഭരത് മലയാളത്തില്‍ സുപരിചിതനാകുന്നത്. ഫോര്‍ ദി പീപ്പിളിലെ ലജ്ജാവതിയെ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ കൂതറ എന്ന ചിത്രത്തിലൂടെ ഭരത് തിരിച്ചെത്തിയത്.