Latest News

ആക്ഷന്‍ ഹീറോ ബിജു 2വിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച് എബ്രിഡ് ഷൈന്‍; ഒപ്പം നിവിനും; പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷം ഇങ്ങനെ

Malayalilife
ആക്ഷന്‍ ഹീറോ ബിജു 2വിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച് എബ്രിഡ് ഷൈന്‍; ഒപ്പം നിവിനും; പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷം ഇങ്ങനെ

ഥാര്‍ത്ഥ പോലീസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമ്മാനിച്ച് പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമാണ് എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു. എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെയും സഹപ്രവര്‍ത്തകരുടെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഒരു സ്റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും അതിനിടയില്‍ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിനായുള്ള ഓഡിഷന്‍ എല്ലാം നേരത്തെ നടത്തിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. പോളി ജൂനിയര്‍ പിക്‌ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്

action hero biju 2 preproduction

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES