നീലവെളിച്ചം'സിനിമയിലെ ഗാന വിവാദത്തില്‍ വിശദീകരണവുമായി സംവിധായകന്‍ ആഷിഖ് അബു. ഗാനങ്ങളുടെ പകര്‍പ്പവകാശം ഉള്ളവര്‍ക്ക് പ്രതിഫലം നല്‍കിയാണ് ഉപയോഗിച്ചത് എന്ന് ആഷിഖ് അബു പ്രസ്തവാ പറഞ്ഞത്. സിനിമയില്‍ എം എസ് ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ ബാബുരാജിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സംവിധായകന്റെ മറുപടി.
സിനിമയില്‍ എം എസ് ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ ബാബുരാജിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. ''താമസമെന്തേ വരുവാന്‍'', ''ഏകാന്തതയുടെ അപാരതീരം'' തുടങ്ങിയ ഗാനങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
'ഗാനങ്ങളുടെ നിലവിലെ ഉടമസ്ഥര്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കി കരാറിനൊപ്പ് വെച്ചിട്ടാണ് ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിര്‍മ്മാതാക്കളായ ഒപിഎം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതിലേക്ക് നയിച്ച മുന്‍ കരാറുകളും കൈവശമുണ്ട്. നിയമപരമായാണ് ഗാനം സ്വന്തമാക്കിയത.് ബാബുരാജിന്റെ കുടുംബത്തെയും ഇക്കാര്യം അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മൂത്ത മകള്‍ സാബിറെയെ അറിയിച്ചിരുന്നു. അവരുടെ സ്നേഹാശംസകള്‍ ലഭിച്ച ശേഷമാണ് ഗാനം സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. നിലവിലുള്ള വിവാദം തെറ്റിദ്ധാരണ മൂലമുണ്ടായ ആശയക്കുഴപ്പമാണ്' എന്ന് ഒപിഎം സിനിമാസിന്റെ പ്രസിദ്ധീകരണത്തില്‍ പറയുന്നു.
ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്സ് ഗാനങ്ങള്‍ നശിപ്പിക്കുന്നു എന്നും അതിനാല്‍ ഈ ഗാനങ്ങള്‍ പിന്‍വലിക്കണം എന്നും മകന്‍ എം എസ് ജബ്ബാര്‍ അഭിഭാഷകനായ എന്‍ വി പി റഫീഖ് മുഖേന നീലവെളിച്ചത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ആഷിഖ് അബു, സംഗീതസംവിധായകന്‍ ബിജിപാല്‍ എന്നിവര്‍ക്ക് കഴിഞ്ഞ മാസം 31-ന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മന്ത്രി സജി ചെറിയാനും ബാബുരാജിന്റെ കുടുംബം പരാതി നല്‍കിയിരുന്നു.