ബോളിവുഡില്‍ നിന്ന് ആമിര്‍ ഖാനും തമിഴിലേക്ക് ചുവടുവക്കുന്നുവെന്ന് സൂചന. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ എ ജി എസ് പ്രൊഡക്ഷന്‍സിന്റെ ഉടമ ഐശ്വര്യ കല്പതിയ്‌ക്കൊപ്പമുള്ള ആമിറിന്റെ ചിത്രമാണ് വാര്‍ത്തയ്ക്ക് ആധാരം. വിജയ്- വെങ്കട് പ്രഭു ചിത്രം 'ദളപതി 68', ജയം രവി നായകനാകുന്ന 'തനി ഒരുവന്‍ 2' എന്നിവയാണ് നിര്‍മ്മാണ കമ്പനി അടുത്തിടെ പ്രഖ്യാപിച്ച ചിത്രങ്ങള്‍.
നായക നടന് പുറമെ അഭിനേതാക്കളെ പ്രഖ്യാപിക്കാത്തതിനാല്‍ ഈ ചിത്രങ്ങളില്‍ ഒന്നിലാകും ആമിര്‍ എത്തുക എന്നാണ് തമിഴ് സിനിമാ പ്രേക്ഷകര്‍ക്കിടയിലെ ചര്‍ച്ച. ആമിര്‍ പ്രതിനായക വേഷത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഇക്കാലത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളെ ഞാന്‍ നേരില്‍ കാണ്ടെന്ന് വിശ്വസിക്കാനാകുന്നില്ല,' എന്നാണ് ഐശ്വര്യ ചിത്രത്തിനൊപ്പം കുറിച്ചത്.
തനി ഒരുവന്‍ ആദ്യ ഭാഗത്തില്‍ സിദ്ധാര്‍ത്ഥ് അഭിമന്യുവെന്ന പ്രതിനായകനായി എത്തിയ അരവിന്ദ് സ്വാമിയുടെ നിലവാരത്തോട് നീതി പുലര്‍ത്താന്‍ ശക്തനായ ഒരു വില്ലനെയാണ് 'തനി ഒരുവന്‍ 2'ല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 'തനി ഒരുവന്‍ 2' ല്‍ ആമിര്‍ ഖാനെ പ്രതിനായകനാക്കാനായാല്‍ നീതിപൂര്‍വ്വമായ കാസ്റ്റിങ് ആകുമിതെന്നാണ് ഇന്‍ഡസ്ട്രിയുടെ വിലയിരുത്തല്‍. അതേസമയം ദളപതി 68ല്‍ ആകും ആമിര്‍ എത്തുന്നതെങ്കില്‍ ഡബിള്‍ ഹൈപ്പ് ആകും ചിത്രത്തിന് ലഭിക്കുക