സ്ലം ഡോഗ് മല്ല്യനെയറിന്റെ പത്താം വാര്‍ഷികത്തില്‍ എ.ആര്‍ റഹ്മാനൊപ്പം വേദി പങ്കിട്ട മകള്‍ ഖജീദയുടെ വസ്ത്രധാരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. മുഖം മൂടി നിഖാബ് ധരിച്ച് വേദിയിലെത്തിയ മകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ എ.ആര്‍ റഹ്മാന്‍
മകളുടെ വസ്ത്രധാരണം സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി എആര്‍ റഹ്മാന്‍ രംഗത്തെത്തിയത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗോടെ ഭാര്യയും രണ്ടു പെണ്‍മക്കളും നിത അംബാനിക്കാപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് റഹ്മാന്‍ വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.
സ്ലംഡോഗ് മില്യണയറിന്റെ പത്താം വാര്‍ഷികം ആഘോഷിച്ച പരിപാടിയില്‍ റഹ്മാന്‍ പങ്കെടുത്തിരുന്നു. വേദിയില്‍ റഹ്മാനെ അഭിമുഖം ചെയ്തത് മകള്‍ ഖദീജയായിരുന്നു. ഖദീജ മുഖം മൂടുന്ന തരത്തിലുളള നിഖാബ് ധരിച്ചായിരുന്നു വേദിയിലെത്തിയത്. കറുത്ത പട്ടുസാരി ധരിച്ച് കണ്ണുകള്‍ മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം. എന്നാല്‍ ഇതിനെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ വിമര്‍ശിക്കുകയും ചെയ്തു. റഹ്മാന്റെ മകള്‍ 'യാഥാസ്ഥിതികവേഷം' ധരിക്കുമെന്ന് കരുതിയില്ലെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ഈ വിമര്‍ശനങ്ങളെ ഒറ്റ ചിത്രത്തിലൂടെ നേരിട്ടിരിക്കുകയാണ് റഹ്മാന്‍. ചിത്രത്തില്‍ റഹ്മാന്റെ ഒരു മകള്‍ ഖദീജ മാത്രമാണ് മുഖം മറിച്ചിട്ടുള്ളതെന്നാണ് ശ്രദ്ധേയം. ഭാര്യ സൈറയും മകള്‍ റഹീമയും മുഖം മറച്ചിട്ടില്ല. സൈറ തലയില്‍ തട്ടം ഇട്ടിട്ടുണ്ടെങ്കിലും റഹീമ മുഖം മറയ്ക്കുകയോ തട്ടം ഇടുകയോ ചെയ്തിട്ടില്ല.
ആരുടെയും നിര്‍ബന്ധപ്രകാരമല്ല തന്റെ വസ്ത്രധാരണമെന്ന് ഖദീജയും വ്യക്തമാക്കി. 'ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ട്. തന്റെ മുഖപടവുമായി മാതാപിതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ല. എല്ലാവര്‍ക്കും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്' ഖദീജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.