ഷാരൂഖ് ഖാനും ദീപിക പദുക്കോണും താരങ്ങളാകുന്ന ചിത്രം 'പഠാനാ'യി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഷാരൂഖും ദീപികയും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍ ഹിറ്റുകള്‍ ആയതിനാല്‍ 'പഠാനി'ലും വന്‍ പ്രതീക്ഷയിലാണ് ആരാധകര്‍ക്ക്. ചില ഗാനരംഗങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും ചിത്രത്തെ അതൊന്നും ബാധിക്കുന്നില്ല എന്നാണ് അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇപ്പോളിതാ ഷാരുഖുമായുള്ള അടുപ്പത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദീപിക.
പഠാന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പങ്കുവച്ച വീഡിയോയിലൂടെ നടനുമായുള്ള ബന്ധം വെളിപ്പെടുത്തുകയാണ് ദീപിക. തന്റെ പ്രിയപ്പെട്ട സഹതാരമാണ് ഷാരൂഖ് എന്നാണ് നടി വിശേഷിപ്പിച്ചത്. തങ്ങള്‍ക്കിടയില്‍ വളരെ മനോഹരമായ ഒരു ബന്ധമുണ്ടെന്നും അത് ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ദീപിക പറഞ്ഞു. ' ഞങ്ങള്‍ക്കിടയിലുള്ള കെമിസ്ട്രിയുടെ ക്രെഡിറ്റ് രണ്ട് പേര്‍ക്കും അവകാശപ്പെട്ടതാണ്. ഈ ചിത്രത്തിനായി അദ്ദേഹം കഠിനമായി വര്‍ക്കൗട്ട് ചെയ്യുകയും ഡയറ്റ് എടുക്കുകയും ചെയ്തിരുന്നു'വെന്നും ദീപിക പറഞ്ഞു.
ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പഠാന്‍ എന്ന സീക്രട്ട് ഏജന്റായിട്ടാണ് ഷാരൂഖ് എത്തുന്നത്. ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട് ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. അതിഥിവേഷത്തില്‍ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നുണ്ട്. ജനുവരി 25നാണ് ചിത്രം റീലിസ് ചെയ്യുന്നത്.