തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കശ്മീരില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ ലോക്കേഷന്‍ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ലിയോയുടെ സെറ്റില്‍ നിന്നു സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ആണ് പുറത്തായത്. വിജയ് വെളുത്ത ഷര്‍ട്ടും കറുപ്പ് പാന്റ്സും ധരിച്ച് നില്‍ക്കുന്ന ദൃശ്യമാണ് വീഡിയോയില്‍. സമൂഹമാദ്ധ്യമത്തില്‍ വീഡിയോ ശ്രദ്ധേയമാകുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കകം പോസ്റ്റുകള്‍ എല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു.
നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയെ പ്രതിനിധീകരിച്ച് ഒരു ടെക്‌നോളജി സെക്യൂരിറ്റി കമ്പനി സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത നടപടികളുണ്ടാകുമെന്നാണ് വിവരം. അതേസമയം ലിയോയുടെ ചിത്രീകരണം കാശ്മീരില്‍ പുരോഗമിക്കുന്നു.തൃഷ ആണ് നായിക. വന്‍താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് പ്രതിനായകനായി എത്തുന്നു.തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു തോമസിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ 'വാരിസാ'ണ് വിജയ്‌യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.