താരങ്ങളോടുള്ള ഇഷ്ടം ആരാധകര്‍ പലതരത്തില്‍ പ്രകടിപ്പിക്കാറുണ്ട്. ഇവിടെയിതാ തന്നെ ഏറെ സ്‌നേഹിക്കുന്ന ആരാധികയ്ക്ക് അപ്രതീക്ഷിത സര്‍പ്രൈസ് നല്‍കി വിജയ് ദേവരകൊണ്ട. തന്റെ ചിത്രം ദേഹത്ത് പച്ചകുത്തിയ ആരാധികയ്ക്കാണ് താരം സര്‍പ്രൈസ് നല്‍കിയത്. ലൈഗര്‍ സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച സൂപ്പര്‍ഫാന്‍ മീറ്റിന്റെ ഭാഗമായാണ് ഈ ആരാധികയെ കാണാന്‍ വിജയ് തീരുമാനിച്ചത്. ഇഷ്ടതാരത്തെ നേരിട്ടു കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ താരം ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
വിജയ്യ്‌ക്കൊപ്പം ലൈഗര്‍ സിനിമയുടെ നിര്‍മാതാവ് ചാര്‍മീ കൗറും സംവിധായകന്‍ പുരി ജഗന്നാഥും ഉണ്ടായിരുന്നു. ശരീരത്തിനു പുറത്താണ് ആരാധിക ടാറ്റൂ ചെയ്തിരുന്നത്. ഇത് താരത്തിന് നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു.
വിജയ് ദേവരകൊണ്ട ബോക്‌സിങ് താരമായി എത്തുന്ന ലൈഗറില്‍ അനന്യ പാണ്ഡെയാണ് നായികയായി എത്തുന്നത്. ഹിന്ദിക്കു പുറമേ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.