Latest News

ഇന്ദ്രന്‍സിന്റെ അതിശയിപ്പിക്കുന്ന അഭിനയപ്രകടനത്തിനൊപ്പം എംജെ രാധാകൃഷ്ണന്റെ മനോഹരമായ ഫ്രെയ്മും; രാജ്യാന്തര മേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഡോ.ബിജു ചിത്രം വെയില്‍ മരങ്ങള്‍ ട്രെയ്ലര്‍ പുറത്ത്

Malayalilife
 ഇന്ദ്രന്‍സിന്റെ അതിശയിപ്പിക്കുന്ന അഭിനയപ്രകടനത്തിനൊപ്പം എംജെ രാധാകൃഷ്ണന്റെ മനോഹരമായ ഫ്രെയ്മും; രാജ്യാന്തര മേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഡോ.ബിജു ചിത്രം വെയില്‍ മരങ്ങള്‍ ട്രെയ്ലര്‍ പുറത്ത്

രാജ്യാന്തര മേളകളില്‍ അടക്കം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഡോക്ടര്‍ ബിജുവിന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രം വെയില്‍ മരങ്ങള്‍ ട്രെയിലര്‍ പുറത്ത്. ഇന്ദ്രന്‍സിന്റെ അഭിനയ പ്രകടനവും എംജെ രാധാകൃഷ്ണന്റെ ഫ്രെയിമുകളുമാണ് ട്രെയ്ലറിന്റെ ആകര്‍ഷണം. 

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് പറയുന്നത്.ചിത്രം ഫെബ്രുവരി 28ന് തീയറ്ററുകളിലെത്തും.്. കേരളത്തിലെ മണ്‍റോ തുരുത്തിലും ഹിമാചലിലുമായി ഒന്നര വര്‍ഷത്തോളം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 

അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.ഇന്ദ്രന്‍സിനൊപ്പം പ്രകാശ് ബാരെ, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബിജിപാല്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ''ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ ചിത്രം ആയിരുന്നു ഇത്. ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായിലെ  പ്രധാന മത്സര വിഭാഗമായ 'ഗോള്‍ഡന്‍ ഗോബ്ലറ്റ് ' പുരസ്‌കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് വെയില്‍ മരങ്ങള്‍ സ്വന്തമാക്കിയത്.

Veyilmarangal Trees Under The Sun Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES