തെലുങ്ക് സിനിമാ ലോകത്തെ പ്രബലരാണ് ചിരഞ്ജീവിയുടെ കൊനിഡേല കുടുംബം. ചിരഞ്ജീവി, അനുജന്‍ പവന്‍ കല്യണ്‍, മകന്‍ രാം ചരണ്‍ തുടങ്ങിയവരെല്ലാം സിനിമയിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനമുള്ളവര്‍. കൂട്ടത്തില്‍ പവന്‍ കല്യാണാണ് ഇന്ന് ഏറ്റവും സ്വാധീനമുള്ള വ്യക്തി. ആന്ധ്രപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാണ് ഇദ്ദേഹം. പവന്‍ കല്യാണിന്റെ വ്യക്തി ജീവിതം സിനിമാ ലോകത്ത് ഒരു കാലത്ത് വലിയ ചര്‍ച്ചയായതാണ്.
മൂന്ന് തവണയാണ് നടന്‍ വിവാഹിതനായത്. രണ്ടാം ഭാര്യ നടി രേണു ദേശായിയുമായുള്ള വേര്‍പിരിയല്‍ ഇന്നും ചര്‍ച്ചയാകുന്നു. ഒരുമിച്ച് സിനിമകള്‍ ചെയ്യവെയാണ് പവന്‍ കല്യാണും രേണു ദേശായിയും അടുക്കുന്നത്. അന്ന് പവന്‍ കല്യാണ്‍ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവാണ്. രേണു ഇതിനിടെ ഒരു കുഞ്ഞിനെയും പ്രസവിച്ചു. അഞ്ച് കോടി രൂപ ജീവനാംശം നല്‍കിയാണ് പവന്‍ കല്യാണ്‍ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
രേണു ദേശായിയും പവന്‍ കല്യാണും 2009 ല്‍ വിവാഹിതരായി. എന്നാല്‍ ഈ വിവാഹ ബന്ധം 2012 ല്‍ അവസാനിച്ചു. പിരിഞ്ഞെങ്കിലും രേണുവില്‍ തനിക്ക് പിറന്ന രണ്ട് മക്കളുടെയും കാര്യത്തില്‍ പവന്‍ കല്യാണ്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും രേണു ദേശായി അഭിമുഖങ്ങളില്‍ പലപ്പോഴും പവന്‍ കല്യാണിനെക്കുറിച്ച് പരാമര്‍ശിക്കാറുണ്ട്.
ഇപ്പോഴിതാ പവന്‍ കല്യാണിന്റെ കുടുംബത്തില്‍ നിന്നും തന്റെ പുതിയ പദ്ധതിക്ക് ലഭിച്ച സഹായത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുകയാണ് രേണു ദേശായ്. മൃ?ഗങ്ങള്‍ക്ക് വേണ്ടി അടുത്തിടെയാണ് രേണു ദേശായ് ഒരു എന്‍ജിഒ തുടങ്ങിയത്. ഈ എനിമല്‍ ഷെല്‍ട്ടറിന്റെ നടത്തിപ്പിന് വേണ്ടി രേണു സോഷ്യല്‍ മീഡിയയിലൂടെ സംഭാവനകള്‍ക്ക് അഭ്യര്‍ത്ഥിച്ചിരുന്നു. കൊനിഡേല കുടുംബത്തില്‍ നിന്നും ഉപാസന കാമിനേനി മൃ?ഗങ്ങള്‍ക്കായി ഒരു ആംബുലന്‍സ് സംഭാവന ചെയ്തു.
പവന്‍ കല്യാണിന്റെ ചേട്ടന്റെ മകന്‍ രാം ചരണിന്റെ ഭാര്യയാണ് ഉപാസന കാമിനേനി. തന്റെ വളര്‍ത്തു നായയുടെ പേരിലാണ് ഉപാസന ഈ സംഭാവന നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ രേണു ദേശായ് ഉപാസനയ്ക്ക് നന്ദിയും അറിയിച്ചു. സ്വന്തം കുഞ്ഞായി കണ്ട വളര്‍ത്ത് നായയുടെ പേരിലാണ് ഉപാസനയുടെ സഹായം.
പവന്‍ കല്യാണുമായി പിരിഞ്ഞെങ്കിലും രേണു ദേശായിക്ക് ഇദ്ദേഹത്തിന്റെ കുടുംബവുമായി ഇപ്പോഴും അടുപ്പമുണ്ട്. അന്ന ലെസ്‌നവ എന്നാണ് പവന്‍ കല്യാണിന്റെ ഇപ്പോഴത്തെ ഭാര്യയുടെ പേര്. റഷ്യക്കാരിയായ അന്ന പവനിനൊപ്പം തീന്‍ മാര്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിം?ഗിനിടെ അടുത്ത ഇരുവരും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി. ഹ്യുണ്ടായിയുടെ 'ടര്‍ബോ ജോസ്' 55,000 രൂപ വിലക്കുറവില്‍