ഒരു അടാര്‍ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടി ആണ് നൂറിന്‍ ഷെരീഫ്. ആ ചിത്രത്തിലെ മികച്ച പ്രകടനം ഈ നടിക്ക് നേടിക്കൊടുത്തത് ഒട്ടേറെ ആരാധകരേയും അതുപോലെ കൈ നിറയേ അവസരങ്ങളും ആണ്. ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ ധമാക്കയില്‍ അതിഥി വേഷത്തിലും നൂറിന്‍ ഷെരീഫ് പ്രത്യക്ഷപ്പെട്ടിരുന്നു, ഇപ്പോളിതാ നടി തെലങ്കിലും ചുവടുവയ്ക്കുകയാണ്. ട്രെയിലറില്‍ നിറയിന്ന നടിയുടെ പ്രകടനം ചര്‍ച്ചയായി കഴിഞ്ഞു.
ഊലാല ഊലാല' എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം ഏറെ വൈറലായി കഴിഞ്ഞിരിക്കുകയാണ്.കരാട്ടെ നൂറി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ താരം എത്തുന്നത്. ജനുവരി ആദ്യവാരം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സത്യപ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടരാജ്, അങ്കിത മഹാറാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അട്ടാരി ഗുരുരാജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം-ജോയ് റയലാറാ.