ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നൂറിന്‍ ഷെരീഫ്. ആരാധകര്‍ക്കൊരു സര്‍പ്രൈസ് ആയിരുന്നു താരത്തിന്റെയും നടന്‍ ഫഹിം സഫറിന്റെയും വിവാഹനിശ്ചയം. ഇരുവരും പ്രണയത്തിലാണെന്ന് സിനിമാ രംഗത്തുളള പലരും അറിഞ്ഞതു തന്നെ വിവാഹനിശ്ചയത്തിന്റെ അന്നാണ്. ഇപ്പോഴിതാ തന്റെ വിവാഹ നിശ്ചയത്തിനായുളള ഒരുക്കങ്ങളുടെ വീഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കുകയാണ് നൂറിന്‍.
നൂറിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഒരുക്കങ്ങള്‍ക്ക് ശേഷം വിവാഹനിശ്ചയവേദിയിലേക്ക് വണ്ടി ഓടിച്ചുപോകുന്നതും നൂറിന്‍ ആണ്.
കൊല്ലം സ്വദേശിയായ നൂറിന്‍ ഒരു നര്‍ത്തകി കൂടിയാണ്. 2017ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിരതത്തിലൂടെയാണ് നൂറിന്‍ അഭിനയത്തിലേക്ക് വരുന്നത്. സാന്താക്രൂസ്, വെളേളപ്പം, ബര്‍മൂഡ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍ജൂണ്‍, മാലിക്, ഗാങ്സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലുടെ ശ്രദ്ധേയനാണ് ഫഹീം സഫര്‍. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാള് കൂടിയാണ് ഫഹീം.