രണ്ട് പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് തൃഷ കൃഷ്ണന്‍.തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായ നടിയുടെ വിവാഹ വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്.വയസ് നാല്പത് ഉണ്ടെങ്കിലും തൃഷ ഇതുവരെയും വിവാഹിതയല്ല. അതുകൊണ്ട് തന്നെ താരത്തിന്റെ പ്രണയവും വിവാഹവും സംബന്ധിച്ച വാര്‍ത്തകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്.
എന്നാല്‍ ഇപ്പോഴിത താരത്തിന്റെ വിവാഹം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടാണ് എത്തുന്നത്. നടിയ്ക്ക് ഉടനെ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.മലയാളം നിര്‍മ്മാതാവാണ് താരത്തിന്റെ വരന്‍ എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിര്‍മ്മാതാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
അതേസമയം താന്‍ സന്തോഷവതിയായ അവിവാഹിതനാണെന്നും വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തൃഷ കൃഷ്ണന്‍ നേരത്തെ പല തവണ പറഞ്ഞിരുന്നു.ഉദ്ദേശിച്ച സമയത്ത് അത് സംഭവിക്കുമെന്നും തിരക്കിലല്ലെന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഉത്തരവാദിത്തത്തിന്റെ പേരില്‍ വിവാഹം കഴിച്ച് വിവാഹ മോചനം നേടാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞിട്ടുണ്ട്.
അതേസമയം നേരത്തെ ഒരുതവണ നടിയുടെ വിവാഹ നിശ്ചയം നടന്നിട്ടുണ്ട്.2015ല്‍ ബിസിനസുകാരനായ വരുണ്‍ മണിയനുമായി തൃഷ കൃഷ്ണന്റെ വിവാഹനിശ്ചയം നടന്നു.അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ദമ്പതികള്‍ വേര്‍പിരിഞ്ഞു.
2020-ല്‍, നടന്‍ സിലംബരശന്‍ ടിആറുമായുള്ള വിവാഹ കിംവദന്തികളില്‍ എത്തിയിരുന്നു. എന്നാല്‍ ഇരുവരുടെയും മാതാപിതാക്കള്‍ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.
അതേസമയം നിരവധി ചിത്രങ്ങളാണ് തൃഷയുടെതായി വരാനിരിക്കുന്നത്. ദളപതി വിജയ്, സംവിധായകന്‍ ലോകേഷ് കനകരാജ് എന്നിവര്‍ ഒന്നിക്കുന്ന ലിയോയില്‍ തൃഷയാണ് നായിക.മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം റാം, ടൊവിനോ നായകനാവുന്ന ഐഡന്റിറ്റി എന്നിവയിലും തൃഷയുണ്ട്.
അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന വിടമുയാര്‍ച്ചിയില്‍ നടി നായികയാകുമെന്ന് പ്രതീക്ഷിക്കുന്നു. സംവിധായകന്‍ മണിരത്‌നത്തിനൊപ്പമുള്ള കമല്‍ഹാസന്റെ അടുത്ത ചിത്രത്തിലും നടി ഭാഗമാകുമെന്നും പറയപ്പെടുന്നു.തമിഴ്, തെലുങ്ക്,, മലയാളം ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് തൃഷ അഭിനയിച്ചിട്ടുള്ളത്.