Latest News

കാറല്‍ മാക്‌സും കമ്യൂണിസവും പാര്‍ട്ടി ഓഫീസില്‍; ചിരിപടര്‍ത്തി അര്‍ജ്ജുന്‍ അശോകനും കൂ്ട്ടരും;തീപ്പൊരി ബെന്നി ട്രെയിലര്‍ കാണാം

Malayalilife
കാറല്‍ മാക്‌സും കമ്യൂണിസവും പാര്‍ട്ടി ഓഫീസില്‍; ചിരിപടര്‍ത്തി അര്‍ജ്ജുന്‍ അശോകനും കൂ്ട്ടരും;തീപ്പൊരി ബെന്നി ട്രെയിലര്‍ കാണാം

നാട്ടിലെ തികഞ്ഞ കമ്മ്യൂണിസ്റ്റായ വട്ടക്കുട്ടായില്‍ ചേട്ടായിയുടെയും മകന്‍ ബെന്നിയുടേയും അയാളിഷ്ടപ്പെടുന്ന പൊന്നില എന്ന പെണ്‍കുട്ടിയുടേയും അവര്‍ക്കിടയില്‍ നടക്കുന്നൊരു വന്‍ സംഭവത്തിന്റേയും ദൃശ്യാവിഷ്‌കാരമായി എത്തുന്ന 'തീപ്പൊരി ബെന്നി'യുടെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. 

ഹാസ്യ വേഷങ്ങളിലും നായകനായും ക്യാരക്ടര്‍ റോളുകളിലുമൊക്കെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മുതിര്‍ന്ന താരം ജഗദീഷും മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ അര്‍ജ്ജുന്‍ അശോകനുമാണ് ചിത്രത്തില്‍ അച്ഛനും മകനുമായെത്തുന്നത്. പൊന്നില എന്ന നായിക കഥാപാത്രമായി 'മിന്നല്‍ മുരളി' ഫെയിം ഫെമിന ജോര്‍ജ്ജുമെത്തുന്നു. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി എത്തുന്ന സിനിമ ഈ മാസം 22നാണ് റിലീസിനൊരുങ്ങുന്നത്.

അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെയും അവരുടെ ജീവിതത്തിലെ തമാശകളുടേയും കഥ പറയുന്ന ചിത്രമൊരുക്കുന്നത് വന്‍വിജയം നേടിയ 'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

വട്ടക്കുട്ടായില്‍ ചേട്ടായി എന്ന വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജഗദീഷ് അവതരിപ്പിക്കുന്നത്. ഇയാളുടെ മകനായ ബെന്നിയായി അര്‍ജുന്‍ അശോകനെത്തുന്നു. ഇടതുപക്ഷ രാഷ്ട്രീയക്കാരനാണ് അപ്പനെങ്കിലും മകന്‍ രാഷ്ട്രീയം തന്നെ എതിര്‍ക്കുന്നയാളാണ്. ഇവരുടെ ഇടയിലെ ഇത്തരം വൈരുദ്ധ്യങ്ങള്‍ മൂലമുള്ള സംഘര്‍ഷങ്ങളും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ബെന്നിയുടെ പ്രണയവും ഒക്കെ ചേര്‍ത്ത് നര്‍മ്മത്തില്‍ ചാലിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി' എന്ന് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാം. ബെന്നി എങ്ങനെ തീപ്പൊരി ബെന്നിയായെന്നതും സിനിമയിലെ വലിയ സസ്‌പെന്‍സായിരിക്കുമെന്നാണ് അറിയാനാകുന്നത്.

ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. ഛായാഗ്രഹണം: അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജ്, കോ-പ്രൊഡ്യൂസേഴ്‌സ്: റുവൈസ് ഷെബിന്‍, ഷിബു ബെക്കര്‍, ഫൈസല്‍ ബെക്കര്‍, സംഗീതം: ശ്രീരാഗ് സജി, എഡിറ്റര്‍: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: മിഥുന്‍ ചാലിശ്ശേരി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: രാജേഷ് മോഹന്‍, സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ എംപിഎസ്ഇ, സൗണ്ട് മിക്‌സിംഗ്: അജിത് എ ജോര്‍ജ്ജ്,  കോസ്റ്റ്യും ഡിസൈന്‍: ഫെമിന ജബ്ബാര്‍, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരണ്‍രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: കുടമാളൂര്‍ രാജാജി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, വിഎഫ്എക്‌സ്: പ്രോമിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, സ്റ്റില്‍സ്: അജി മസ്‌കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ട്രെയിലര്‍ കട്‌സ്: കണ്ണന്‍ മോഹന്‍, ടൈറ്റില്‍: ജിസെന്‍ പോള്‍, വിതരണം: സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, പി.ആര്‍.ഒ: ഹെയ്ന്‍സ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.


 

Theeppori Benny Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES