പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം തലവന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വളരെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ യുട്യൂബ് ചാനലില്‍ പുറത്തിറങ്ങിയ ട്രെയിലര്‍ മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്.
വലിയ വിജയങ്ങള്‍ കൈവരിച്ചിട്ടുള്ള ബിജു മേനോന്‍ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രം രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ മൂഡിലുള്ള ചിത്രം കൂടിയാണ്. മേയ് 24-ന് ചിത്രം തീയറ്ററുകളിലെത്തും.
ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയന്‍ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - സാഗര്‍, അസ്റ്റോസ്സിയേറ്റ് ഡയറക്ടേര്‍സ് - ഫര്‍ഹാന്‍സ് പി ഫൈസല്‍, അഭിജിത്ത് കെ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ - ജോബി ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആസാദ് കണ്ണാടിക്കല്‍, പി ആര്‍ ഒ - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍.