ആസിഫ് അലി ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തലവന്‍. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാ?ഗത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
ദുബായില്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ചിത്രത്തിനൊരു രണ്ടാംഭാഗമുണ്ടാകുമെന്നാണ് സംവിധായകന്‍ ജിസ് ജോയ് മുമ്പ് പങ്ക് വച്ചിരുന്നു.
ചിത്രത്തില്‍ രണ്ടു വ്യത്യസ്ത റാങ്കുകളിലെ പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രേക്ഷകര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിനു രണ്ടാം ഭാഗം ഉണ്ടെന്ന സൂചന നല്‍കിയാണ് തലവന്‍ അവസാനിക്കുന്നത്. പൊലീസ് വേഷങ്ങളില്‍ എത്തി ബിജു മേനോനും ആസിഫ് അലിയും തിളങ്ങുക തന്നെ ചെയ്തു.
തലവന്‍ റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും 4.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് പ്രമുഖ ബോക്‌സ് ഓഫീസ് വെബ്‌സൈറ്റ് ആയ സാക്‌നില്‍കിന്റെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ ഗ്രോസ് കളക്ഷന്‍ 3.25 കോടിയാണ്. ഓവര്‍സീസ് കളക്ഷന്‍ 1.5 കോടിയും.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.