നടന്‍ വിജയിയുടെ വിവാഹമോചനം വാര്‍ത്തകളില്‍ നിറയുകയാണ്.ഏറ്റവും പുതിയ ചിത്രമായ വാരിസിന്റെ ഓഡിയോ ലോഞ്ചില്‍ ഭാര്യ സംഗീത എത്തിയിരുന്നില്ല.താരപത്‌നിയുടെ അഭാവം സോഷ്യല്‍ മിഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.ഇതിന് പിന്നാലെയാണ് ഇരുവരും ബന്ധം വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചത്.കൂടാതെ നടന്റെ വിക്കിപീഡിയ പേജിലും വിവാഹമോചിതനായെന്ന തരത്തില്‍ വിവരങ്ങള്‍ എഡിറ്റ് ചെയ്തിരുന്നു.
ഭാര്യയുടെ സ്ഥാനത്ത് സംഗീത എന്ന പേരുണ്ടെങ്കിലും 1999ല്‍ വിവാഹിതരായെന്നും 2022ല്‍ വിവാഹമോചനം നേടിയെന്നുമാണ് ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത്. ഇതിനുപിന്നാലെ ദമ്പതികള്‍ പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞെന്നും, വിവാഹമോചനത്തിന് കാരണം മലയാളി നടിയുമായിട്ടുള്ള വിജയ്യുടെ ബന്ധമാണെന്നൊക്കെ ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി.
പ്രിയ ആറ്റ്ലിയുടെ സീമന്തം ചടങ്ങില്‍ പങ്കെടുക്കാനും വിജയ്ക്കൊപ്പം സംഗീത എത്താത്തത് ഇത്തരം ഗോസിപ്പുകളുടെ ആക്കംകൂട്ടി. ഇതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് വിജയ്യോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീതയും മക്കളും അമേരിക്കയിലായതിനാലാണ് നടനൊപ്പം എത്താതിരുന്നത്. നടന്‍ ഉടന്‍ അവരുടെ അടുത്തേക്ക് പോകുമെന്നുമാണ് വിവരം.
പുതിയ സിനിമയായ വാരിസിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍ വിജയ്.മുന്‍ചിത്രങ്ങള്‍ വേണ്ടത്ര വിജയം കൈവരിക്കനാവാതെ തിയേറ്ററുകളില്‍ നിന്ന് പോയെങ്കിലും റൈറ്റ്‌സ് വില്‍പ്പനയിലൂടെ വാണിജ്യവിജയം നേടിയിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.
വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാരിസ്'. നടന്‍ വിജയ് നായകവേഷം ചെയ്യുന്ന 66-ാമത് സിനിമയാണ്.