Latest News

റാസ്സ് മൂവീസിന്റെ ബാനറില്‍ പ്രസാദ് വാളച്ചേരില്‍  സംവിധാനം ചെയ്യുന്ന ദാറ്റ് നൈറ്റ്; ചിത്രത്തിന്റെ പൂജ കഴിഞ്ഞു

Malayalilife
 റാസ്സ് മൂവീസിന്റെ ബാനറില്‍ പ്രസാദ് വാളച്ചേരില്‍  സംവിധാനം ചെയ്യുന്ന ദാറ്റ് നൈറ്റ്; ചിത്രത്തിന്റെ പൂജ കഴിഞ്ഞു

റാസ്സ് മൂവീസിന്റെ ബാനറില്‍ പ്രസാദ്  വാളച്ചേരില്‍  സംവിധാനം ചെയ്യുന്ന ദാറ്റ് നൈറ്റ് ചിത്രത്തിന്റെ പൂജ കഴിഞ്ഞു.എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചു നടന്ന  പൂജയില്‍, സുബൈദ മെഹമ്മൂദ് ദര്‍വേഷ് , അകലാട് സ്വിച്ച് ഓണ്‍ കര്‍മ്മം  നിര്‍വഹിച്ചു.

 ലാല്‍, സലിംകുമാര്‍,രഞ്ജി പണിക്കര്‍, ജാഫര്‍  ഇടുക്കി,ഡോക്ടര്‍ ഗിരീഷ്,സിനില്‍ സൈനുദ്ദീന്‍,സുധീര്‍ കരമന, ശിവജി ഗുരുവായൂര്‍, ഇബ്രാഹിംകുട്ടി,  സ്പടികം ജോര്‍ജ്, പി പി കുഞ്ഞികൃഷ്ണന്‍, കോട്ടയം നസിര്‍, ശ്രീജിത്ത് രവി, നസീര്‍ സംക്രാന്തി, ജൂബില്‍ രാജ്, ചാലിപാലാ,അരുണ്‍ ചാലക്കുടി, പ്രമോദ് കുഞ്ഞിമംഗലം,ഷമീര്‍ മാറഞ്ചേരി, ഷുക്കൂര്‍, ചെന്നക്കോടന്‍ മുത്തു, മാനസാ രാധാകൃഷ്ണന്‍, ആതിര മുരളി, അക്ഷരാരാജ്, അംബിക മോഹന്‍, മനീഷ മോഹന്‍, വിദ്യാ വിശ്വനാഥ്, ആര്യ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

 ഒക്ടോബര്‍ അഞ്ചാം തീയതി  വൈക്കം പരിസരപ്രദേശങ്ങളില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നു. 

 ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം കുമരകം ബാബുരാജ് നിര്‍വഹിച്ചിരിക്കുന്നു. ഡി ഒ പി കനകരാജ്. എഡിറ്റിംഗ് പിസി മോഹനന്‍. റഫീഖ് അഹമ്മദ് എഴുതിയ ഗാനങ്ങള്‍ക്ക് ഹരികുമാര്‍ ഹരേ റാം ഈണം പകര്‍ന്നിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി സി മുഹമ്മദ്. പ്രോജക്ട് ഡിസൈനര്‍ സക്കീര്‍  പ്ലാമ്പന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ജയരാജ് വെട്ടം.പ്രൊഡക്ഷന്‍ മാനേജര്‍ ജസ്റ്റിന്‍ കൊല്ലം. സംഘട്ടനം ബ്രൂസിലി രാജേഷ്, അഷ്‌റഫ് ഗുരുക്കള്‍, രവികുമാര്‍. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ഹരി.അസോസിയേറ്റ് ഡയറക്ടര്‍ ജയകൃഷ്ണന്‍ തൊടുപുഴ.ആര്‍ട്ട് പൂച്ചാക്കല്‍ ശ്രീകുമാര്‍.കോസ്റ്റുംസ് അബ്ബാസ് പാണവള്ളി. മേക്കപ്പ് ജിജു കൊടുങ്ങല്ലൂര്‍.സ്റ്റില്‍സ് വിനീത് സി ടി. ഡിസൈന്‍സ് ഗായത്രി. ടൈറ്റില്‍ ഡിസൈന്‍ ടെക്സ്റ്റ്ര്‍ ലാബ്‌സ്.
പി ആര്‍ ഒ എം കെ ഷെജിന്‍

THAT night pooja

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES