Latest News

മികച്ച ഓര്‍മ്മകള്‍ സമ്മാനിച്ചതിന് സംവിധായകന്‍ ശിവയ്ക്കും മുഴുവന്‍ ടീമിനും നന്ദി; പ്രേക്ഷകര്‍ കങ്കുവ സ്‌ക്രീനില്‍ കാണുന്ന നിമിഷത്തിനായി കാത്തിരിക്കാനാകുന്നില്ല; കങ്കുവയിലെ അവസാനത്തെ ഷോട്ടും പൂര്‍ത്തിയായെന്ന് കുറിച്ച് സൂര്യ 

Malayalilife
മികച്ച ഓര്‍മ്മകള്‍ സമ്മാനിച്ചതിന് സംവിധായകന്‍ ശിവയ്ക്കും മുഴുവന്‍ ടീമിനും നന്ദി; പ്രേക്ഷകര്‍ കങ്കുവ സ്‌ക്രീനില്‍ കാണുന്ന നിമിഷത്തിനായി കാത്തിരിക്കാനാകുന്നില്ല; കങ്കുവയിലെ അവസാനത്തെ ഷോട്ടും പൂര്‍ത്തിയായെന്ന് കുറിച്ച് സൂര്യ 

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് നടന്‍ തന്നെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. കങ്കുവയിലെ തന്റെ അവസാനം ഭാഗവും ചിത്രീകരിച്ചു കഴിഞ്ഞുവെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മുഴുവന്‍ യൂണിറ്റും പോസിറ്റിവറ്റി കൊണ്ട് നിറഞ്ഞതായിരുന്നുവെന്നും ഒന്നിന്റെ പൂര്‍ത്തീകരണവും പലതിന്റെ തുടക്കവുമാണ് എന്നും സൂര്യ പോസ്റ്റില്‍ പറയുന്നു.

മികച്ച ഓര്‍മ്മകള്‍ സമ്മാനിച്ചതിന് സംവിധായകന്‍ ശിവയ്ക്കും മുഴുവന്‍ ടീമിനും നന്ദി അറിയിക്കുന്നതായും പ്രേക്ഷകര്‍ കങ്കുവ സ്‌ക്രീനില്‍ കാണുന്ന ആ നിമിഷത്തിനായി കാത്തിരിക്കാനാകുന്നില്ല എന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. താരത്തിന് ആശംസകളിറിയിച്ച് ആരാധകരും പോസ്റ്റിന് പ്രതികരിച്ചിട്ടുണ്ട്.

പത്ത് ഇന്ത്യന്‍ ഭാഷകളിലാണ് ആദ്യം റിലീസിന് പദ്ധതിയിട്ടിരുന്നതെന്നും സിനിമയുടെ മൂല്യം കണക്കിലെടുത്ത് കൂടുതല്‍ ഭാഷകളില്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ കെ ഇ ജ്ഞാനവേല്‍ രാജ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 38 ഭാഷകളില്‍ മാസീവ് റിലീസായി എത്തുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന 'കങ്കുവ'. 

3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്‌സ് സ്‌ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയില്‍. യോദ്ധാവായുള്ള താരത്തിന്റെ ലുക്ക് മാത്രമാണ് ഇതുവരെ പുറത്തുവന്നത്.

Suriya Wraps Filming Kanguva

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES