സുരേഷ് ഗോപി ആശുപത്രിയില്‍ എന്ന പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ‘ഗരുഡന്‍’ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ ഷൂട്ടിംഗിനിടെ പതിവ് പരിശോധനകള്‍ നടത്താന്‍ വേണ്ടിയാണ് സുരേഷ് ഗോപി ആശുപത്രിയിലെത്തിയത്.
പരിശോധനയില്‍ എല്ലാം സാധാരണ നിലയില്‍ ആണെന്ന് കണ്ടതോടെ താരം ആശുപത്രി വിട്ട് ലൊക്കേഷനില്‍ എത്തി ഷൂട്ടിംഗ് പുനരാരംഭിച്ചു. സുരേഷ് ഗോപിക്കൊപ്പം ബിജു മേനോനും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ഗരുഡന്‍. നവാഗതനായ അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലീഗല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാകും ഗരുഡന്‍. നിയമത്തിന്റെ തലനാരിഴ കീറി മുറിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പുതുമയും, ആകാംക്ഷയും നല്‍കുന്നതായിരിക്കും. നടി അഭിരാമിയും ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തും.